ജനവാസ കേന്ദ്രത്തില്‍ കാട്ടാനയുടെ ആക്രമണം: വയോധികന്‍ മരിച്ചു
BY RSN12 March 2019 5:46 AM GMT

X
RSN12 March 2019 5:46 AM GMT
മാനന്തവാടി: മാനന്തവാടി കല്‍പറ്റ പ്രധാന പാതക്കടുത്ത് ജനവാസ മേഖലയില്‍ കാട്ടാനയുടെ ആക്രമണം. രാവിലെ നടന്ന ആനയുടെ ആക്രമണത്തില്‍ പനമരത്തിനടുത്ത കാപ്പും ചാലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പനമരം ആറുമൊട്ടംകുന്ന് കാളിയാര്‍ തോട്ടത്തില്‍ രാഘവന്‍(65) നാണ് മരിച്ചത്. ആനയെ തുരത്തുന്നതിനിടെ ആറ് വനപാലകര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനമരം പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐ സുരേഷിന്റെ പിതാവാണ് മരിച്ച രാഘവന്‍. ഇന്ന് രാവിലെ പാല്‍ അളന്ന് തിരിച്ചു വീട്ടിലേക്ക് പോവും വഴി കാപ്പും ചാലില്‍ ആനയുടെ മുന്‍മ്പില്‍ പെട്ട ഇദ്ദേഹത്തെ ആന ചവിട്ടി വീഴ്ത്തുകയായിരുന്നു. ഏറെ നേരം റോഡില്‍ കിടന്ന രാഘവനെ നാട്ടുകാര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴരയോടെ മരിക്കുകയായിരുന്നു. ആനയെ മയക്ക് വെടി വയ്ക്കാനുള്ള ശ്രമത്തിലാണ് വനപാലകര്‍.
Next Story
RELATED STORIES
കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTവെടിവയ്പില്‍ വലഞ്ഞ് യുഎസ്; മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത്...
29 March 2023 11:15 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMT