Kerala

നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞയാ​ളു​ടെ വീ​ടാ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ആ​ക്ര​മ​ണ​ത്തി​ൽ ജോ​സ​ഫി​ന്‍റെ ഭാ​ര്യ​യു​ടെ കാ​ലി​ന് പ​രി​ക്കേ​റ്റു. വീ​ടി​ന്‍റെ ജ​ന​ൽ​ ചില്ലുകൾ ത​ക​ർ​ന്നു.

നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞയാ​ളു​ടെ വീ​ടാ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
X

പ​ത്ത​നം​തി​ട്ട: കൊവിഡ് വ്യാപനത്തിനിടെ റാ​ന്നി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞയാ​ളു​ടെ വീ​ടാ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. അ​ങ്ങാ​ടി സ്വ​ദേ​ശി ഫെ​ബി​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി 11ന് കെ ​എം ജോ​സ​ഫ് എ​ന്ന​യാ​ളു​ടെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ജോ​സ​ഫി​ന്‍റെ ഭാ​ര്യ​യു​ടെ കാ​ലി​ന് പ​രി​ക്കേ​റ്റു. വീ​ടി​ന്‍റെ ജ​ന​ൽ​ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. നാ​ട്ടു​കാ​ർ എ​ത്തി​യ​തോ​ടെ​യാ​ണ് അ​ക്ര​മി​ക​ൾ ക​ട​ന്ന​ത്.

ഹൃ​ദ്‌​രോ​ഗി​യാ​യ ജോ​സ​ഫ് ഇ​ൻ​ഡോ​റി​ൽ ചി​കി​ത്സ ക​ഴി​ഞ്ഞ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​താ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി 10 നാ​ണ് ജോ​സ​ഫ് വീ​ട്ടി​ലെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലിസ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം നടത്തുകയാണ്.

Next Story

RELATED STORIES

Share it