Kerala

മലയാളി നവവരന്‍ സിംഗപ്പൂരില്‍ ബഹുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു

ചിയ്യാരം സുഭാഷ് നഗറില്‍ ചാലക്കല്‍ വീട്ടില്‍ തോമസിന്റെ മകന്‍ സ്റ്റെബിന്‍ (27) ആണു മരിച്ചത്.

മലയാളി നവവരന്‍ സിംഗപ്പൂരില്‍ ബഹുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു
X

തൃശൂര്‍: സിംഗപ്പൂരില്‍ ബഹുനില കെട്ടിടത്തില്‍നിന്നും വീണു തൃശൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. ചിയ്യാരം സുഭാഷ് നഗറില്‍ ചാലക്കല്‍ വീട്ടില്‍ തോമസിന്റെ മകന്‍ സ്റ്റെബിന്‍ (27) ആണു മരിച്ചത്. സിംഗപ്പൂരില്‍ ഭാര്യയോടൊപ്പം താമസിക്കുന്ന സ്റ്റെബിന്‍ വെള്ളിയാഴ്ച വൈകീട്ട് പുതിയ ഫ്‌ളാറ്റിലേക്കു താമസം മാറിയിരുന്നു. ഒഴിഞ്ഞ ഫഌറ്റ് വൃത്തിയാക്കാന്‍ രാത്രിയില്‍ പോയപ്പോഴായിരുന്നു അപകടം.

കാല്‍ തെന്നിവീണതാവാമെന്നു സംശയിക്കുന്നു. പോലിസാണു ശനിയാഴ്ച രാവിലെ ഫ്‌ളാറ്റിനു താഴെ മൃതദേഹം കണ്ടത്. സിംഗപ്പൂരിലെ ഇഷാനില്‍ മൈക്രോണ്‍ സേബ് എന്ന സ്ഥാപനത്തില്‍ എന്‍ജിനിയറായി ജോലിചെയ്തുവരികയായിരുന്നു. രണ്ടുമാസം മുമ്പാണു സ്റ്റെബിന്‍ വിവാഹിതനായത്. ഭാര്യ അനറ്റ് ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

Next Story

RELATED STORIES

Share it