Kerala

നിയമ പോരാട്ടം ഒടുവില്‍ ഫലം കണ്ടു; മനുഷ്യക്കടത്തിനിരയായ മലയാളി വീട്ടമ്മ നാളെ നാട്ടില്‍ മടങ്ങിയെത്തും

നാളെ വൈകുന്നേരം 5.30 ന് സബീന നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചേരും.സബീനയെനാട്ടിലെത്തിക്കുവാനുള്ള നാട്ടുകാരുടെയും പ്രവാസി സംഘടനയുടെയും നിരന്തരമായ ശ്രമങ്ങളാണ് ഇതോടെ വിജയ തീരമണഞ്ഞത്.ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാനുള്ള കമ്യൂണിറ്റിവെല്‍ഫയര്‍ ഫണ്ട് ഉപയോഗിച്ച് ഇവരെ നാട്ടിലെത്തിക്കണമെന്ന ഹരജിയിലെ ആവശ്യംകേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചുവെന്ന സവിശേഷതയും ഈ കേസിനുണ്ട്

നിയമ പോരാട്ടം ഒടുവില്‍ ഫലം കണ്ടു; മനുഷ്യക്കടത്തിനിരയായ മലയാളി വീട്ടമ്മ നാളെ നാട്ടില്‍ മടങ്ങിയെത്തും
X

കൊച്ചി:സബീനയും ഭര്‍ത്താവും രണ്ട് കുട്ടികളും എഴുപത്തിരണ്ട് വയസായ ഉമ്മ അയിഷയും ഉള്‍ക്കൊള്ളുന്ന ദരിദ്രകുടുംബത്തിന് ഈ ഓണം ഏറെ മാധുര്യമുള്ളതാണ്. നാളുകള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍മനുഷ്യക്കടത്തിന്റെ ദുരിതപര്‍വ്വം താണ്ടിയ സബീന നാളെ വീട്ടില്‍ എത്തിച്ചേരും.നാളെ വൈകുന്നേരം 5.30 ന് സബീന നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചേരും.സബീനയെനാട്ടിലെത്തിക്കുവാനുള്ള നാട്ടുകാരുടെയും പ്രവാസി സംഘടനയുടെയും നിരന്തരമായ ശ്രമങ്ങളാണ് ഇതോടെ വിജയ തീരമണഞ്ഞത്.ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാനുള്ള കമ്യൂണിറ്റിവെല്‍ഫയര്‍ ഫണ്ട് ഉപയോഗിച്ച് ഇവരെ നാട്ടിലെത്തിക്കണമെന്ന ഹരജിയിലെ ആവശ്യംകേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചുവെന്ന സവിശേഷതയും ഈ കേസിനുണ്ട്.ഒരാഴ്ചക്കകം സബീനയെ നാട്ടിലെത്തിക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്റെ ഉറപ്പ് ഹരജി പരിഗണിച്ച കോടതി രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലോടെയാണ് സബീനയുടെ മോചനം സാധ്യമായത്.

മകളെ നാട്ടിലെത്തിക്കണമെന്നവശ്യപ്പെട്ട് സബീനയുടെ മാതാവ് അയിഷയാണ് പ്രവാസി ലീഗല്‍ സെല്‍ മുഖേനെ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. 2018 ഡിസംബര്‍ എട്ടിനാണ് ദുബായില്‍ ജോലി തരപ്പെടുത്തി തരാമെന്നും പ്രതിമാസം ഇരുപതിനായിരം രൂപ ശമ്പളവും നല്‍കാമെന്ന് വാഗ്ദാനം നല്‍കി സന്ദര്‍ശന വിസയില്‍ എറണാകുളം മട്ടാഞ്ചേരി സ്വദേശിനിയായ സബീനയെ വ്യാജ റിക്രൂട്ടിംഗ് ഏജന്‍സി ദുബായിലേക്ക് കൊണ്ടുപോയത്. ദുബായില്‍ എത്തിച്ചെങ്കിലു ഇവിടെ നിന്നും സബീനയെ പിന്നീട് റോഡ് മാര്‍ഗ്ഗം ഒമാനിലെ മസ്‌കറ്റിലേക്ക് കടത്തി. പിന്നീട് അവിടെ താമസിക്കുന്ന വിദേശ പൗരന് രണ്ടേ മുക്കാല്‍ ലക്ഷം രൂപക്ക് ഇവരെ കൈമാറുകയായിരുന്നു.ദിവസങ്ങള്‍ കഴിഞ്ഞിട്ടും വേണ്ടത്ര വിവരങ്ങള്‍ ലഭിക്കാത്തതിന്റെ പശ്ചാത്തലത്തില്‍ അനേഷിച്ചപ്പോഴാണ് സബീന വിദേശത്ത് ദുരിതമനുഭവിക്കുകയാണെന്ന യാഥാര്‍ഥ്യം കുടുംബാംഗങ്ങള്‍ തിരിച്ചറിയുന്നത്. പിന്നീട് സബിനയെ നാട്ടിലെത്തിക്കാന്‍ കുടുംബാംഗങ്ങള്‍ പരിശ്രമിച്ചെങ്കിലും നടന്നില്ലെന്നുമാത്രമല്ല വിദേശ പൗരന് നല്‍കിയ രണ്ടേ മുക്കാല്‍ ലക്ഷം രൂപ നല്‍കാതെ സബീനയെ വിട്ടുകിട്ടില്ലെന്ന് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

തുടര്‍ന്ന് നോര്‍കയ്ക്കും, കേന്ദ്ര വിദേശകാര്യ മന്ത്രലയത്തിനും നേരിട്ടും, ഒമാനുള്ള ഇന്ത്യന്‍ എംബസിക്കും നിരവധി പരാതികള്‍ നല്‍കിയെങ്കിലും സബീനയെ നാട്ടിലെത്തിക്കാന്‍ യാതൊരു നടപടിയും ആ ഘട്ടത്തില്‍ ഉണ്ടായില്ല. കുടിയേറ്റനിയമം അനുസരിച്ചു വിദേശത്തു കഷ്ടപ്പെടുന്ന ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തമുള്ള വിദേശകാര്യാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സിന്റെ ഓഫീസിലും പരാതി നല്‍കിയെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിക്കാനോ ഇവരെ തിരികെ നാട്ടിലെത്തിക്കുവാനോ സാധിച്ചില്ല. സബീനയെ വിദേശത്തേക്ക് കടത്തിയവര്‍ക്കെതിരെ എറണാകുളം പോലീസ് സുപ്രണ്ടിന് പരാതി നല്‍കുകയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും വേണ്ട നടപടികള്‍ പോലിസിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. തുടര്‍ന്ന് പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേനെ കേരള ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന നിയമ പോരാട്ടമാണ് ഇപ്പോള്‍ വിജയം കണ്ടതെന്ന് പ്രവാസി ലീഗല്‍ സെല്‍ കേരള ചാപ്റ്റല്‍ പ്രസിഡന്റ് അഡ്വ. ഡി ബി ബിനു പറഞ്ഞു.

Next Story

RELATED STORIES

Share it