Kerala

ചലച്ചിത്ര സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു

1981 ഇറങ്ങിയ ഇണയെത്തേടി ആയിരുന്നു ആദ്യം സംവിധാനം ചെയ്ത സിനിമ.തുടര്‍ന്ന് വര്‍ണ്ണത്തേര്,മൃദുല,ഐസ്‌ക്രീം, അമ്പട ഞാനേ,വയല്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്തു

ചലച്ചിത്ര സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു
X

കൊച്ചി: നിശ്ചല ഛായാഗ്രാഹകനും നിര്‍മ്മാതാവും സംവിധായകനുമായ ആന്റണി ഈസ്റ്റ്മാന്‍(75) അന്തരിച്ചു. തൃശൂരില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.തൃശൂര്‍ കുന്നംകുളം ചൊവ്വന്നൂരില്‍ മുരിങ്ങാത്തേരി കുര്യാക്കോസിന്റെയും മാര്‍ത്തയുടെയും മകനായി ജനിച്ച ആന്റണി വിദ്യാഭ്യാസത്തിനു ശേഷം ഫോട്ടോഗ്രാഫറായി മാറുകയായിരുന്നു.തുടര്‍ന്ന് ഈസ്റ്റ് മാന്‍ എന്ന പേരില്‍ സ്റ്റുഡിയോ തുടങ്ങിയതോടെയാണ് ആന്റണി ഈസ്റ്റ്മാന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.

പിന്നീട് സിനിമാ ലോകത്തേയ്ക്ക് ചേക്കേറി.1981 ഇറങ്ങിയ ഇണയെത്തേടി ആയിരുന്നു ആദ്യം സംവിധാനം ചെയ്ത സിനിമ.തുടര്‍ന്ന് വര്‍ണ്ണത്തേര്,മൃദുല,ഐസ്‌ക്രീം, അമ്പട ഞാനേ,വയല്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.രചന,ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍,ഇവിടെ തീരത്ത്,ഐസ്‌ക്രീം,മൃദുല, ഈ തണലില്‍ ഇത്തിര നേരം എന്നി ചിത്രങ്ങളുടെ കഥ ആന്റണി ഈസ്റ്റ്മാന്റെ ആയിരുന്നു.കൂടും തേടി,രചന എന്നീ ചിത്രങ്ങളുടെ നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.പാര്‍വ്വതി പരിണയം, ഇണയെ തേടി എന്നീ സിനിമകളുടെ നിര്‍മ്മാതാവു കൂടിയാണ് ആന്റണി ഈസ്റ്റ് മാന്‍.

Next Story

RELATED STORIES

Share it