മഅ്ദനി: ആരോഗ്യനിലയില്‍ ആശങ്ക; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു
ഗുരുതരമായ ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ആയെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ വേണ്ടത്ര ചികില്‍സ ലഭിച്ചിരുന്നില്ല.

തിരുവനന്തപുരം: കിഡ്‌നിയുമായി ബന്ധപ്പെട്ട ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ ബംഗളൂരു ആസ്റ്റര്‍ സിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായ ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ആയെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ വേണ്ടത്ര ചികില്‍സ ലഭിച്ചിരുന്നില്ല.

എന്നാല്‍, കടുത്ത ശാരീരിക അസ്വസ്ഥതയെത്തുടര്‍ന്ന് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മഅ്ദനിയുടെ ആരോഗ്യനിലയില്‍ ആശങ്ക അറിയിച്ച് അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കര്‍ണാടകയുമായി ബന്ധപ്പെട്ട് വേണ്ട ഇടപെടലുകള്‍ നടത്താമെന്ന് മുഖ്യമന്ത്രി നേതാക്കളെ അറിയിച്ചു. വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി സഫര്‍ മണക്കാട് തുടങ്ങിയ നേതാക്കളാണ് മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കണ്ടത്.
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില് നാളെ സ്കൂളുകള്ക്ക് അവധി
2 Oct 2023 5:32 PM GMTകര്ണാടകയിലെ ശിമോഗയില് നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്ഷം,...
2 Oct 2023 2:09 PM GMTഏഷ്യന് ഗെയിംസില് വനിതകളുടെ ലോങ് ജമ്പില് ആന്സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില് അഫ്ഗാന് കറന്സി ഒന്നാമത്
2 Oct 2023 11:27 AM GMT