Kerala

പന്തീരാങ്കാവ് യുഎപിഎ കേസ്: പി മോഹനന്‍ തിരുത്തിയത് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം മൂലമെന്ന് എം കെ മുനീര്‍

'പന്തീരാങ്കാവ് കേസ് എന്‍ഐഎ ഏറ്റെടുക്കാന്‍ കാരണം ബിജെപി ആണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയും, പാര്‍ട്ടി നേതാക്കളും സംസാരിക്കുന്നത് ആശയ കുഴപ്പം ഉണ്ടാക്കുന്ന രീതിയിലാണ്'. മുനീര്‍ പറഞ്ഞു.

പന്തീരാങ്കാവ് യുഎപിഎ കേസ്: പി മോഹനന്‍ തിരുത്തിയത് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം മൂലമെന്ന് എം കെ മുനീര്‍
X

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലനും താഹയ്ക്കും അനുകൂലമായ നിലപാട് കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ തിരുത്തിയത് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം കാരണമെന്ന് എം കെ മുനീര്‍. നിയമസഭയ്ക്ക് അകത്ത് അടക്കം യുഡിഎഫ് പറഞ്ഞ നിലപാട് ശരിയെന്ന് തെളിഞ്ഞെന്നും മുനീര്‍ പറഞ്ഞു.

'പന്തീരാങ്കാവ് കേസ് എന്‍ഐഎ ഏറ്റെടുക്കാന്‍ കാരണം ബിജെപി ആണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയും, പാര്‍ട്ടി നേതാക്കളും സംസാരിക്കുന്നത് ആശയ കുഴപ്പം ഉണ്ടാക്കുന്ന രീതിയിലാണ്'. മുനീര്‍ പറഞ്ഞു.

അലനും താഹയും സിപിഎം അംഗങ്ങള്‍ തന്നെയെന്നും ഇരുവരും മാവോയിസ്റ്റുകളാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നുമായിരുന്നു പി മോഹനന്‍ രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ കാര്യങ്ങള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചു, യുഎപിഎ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും ഭിന്ന അഭിപ്രായമല്ലെന്നും ഒരേ നിലപാടാണെന്നും മണിക്കൂറുകള്‍ക്ക് പിന്നാലെ പി മോഹനന്‍ വിശദീകരിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it