Kerala

ശബരിമല തന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് എം ഗീതാനന്ദന്‍; 14ന് കോട്ടയത്ത് തന്ത്ര സമുച്ഛയം പ്രതീകാത്മകമായി കത്തിക്കും

ബ്രാഹ്്മണാധിപത്യം ഉയര്‍ത്തിപ്പിടിക്കാനുള്ള എന്‍എസ്എസ്സിന്റെ ശ്രമങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

ശബരിമല തന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് എം ഗീതാനന്ദന്‍;  14ന് കോട്ടയത്ത് തന്ത്ര സമുച്ഛയം  പ്രതീകാത്മകമായി കത്തിക്കും
X

കോട്ടയം: ശബരിമലയില്‍ അയിത്താചാരണം നടത്തുകയും സുപ്രികോടതി വിധി ലംഘിക്കുകയും ചെയ്ത ശബരിമല തന്ത്രിക്കെതിരേ കേസെടുത്ത് പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ശബരിമല ആദിവാസി അവകാശ പുനസ്ഥാപന സമിതി കണ്‍വീനര്‍ എം ഗീതാനന്ദന്‍ ആവശ്യപ്പെട്ടു. ബ്രാഹ്്മണാധിപത്യം ഉയര്‍ത്തിപ്പിടിക്കാനുള്ള എന്‍എസ്എസ്സിന്റെ ശ്രമങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. എന്‍എസ്എസ് ജാതിമേധാവിത്വം സ്ഥാപിച്ച് ശബരിമല ഉള്‍പ്പടെയുള്ള ക്ഷേത്രങ്ങള്‍ കൈയടക്കാനും ഭരണഘടന അട്ടിമറിക്കാനുമുള്ള ശ്രമമാണ് നടത്തുന്നത്. ബ്രാഹ്്മണ മേധാവിത്വത്തിനെതിരെ സമൂഹത്തിന് ബോധവല്‍ക്കരണം ആവശ്യമാണ്. ബ്രാഹ്്മണ്യവിരുദ്ധ, ജാതിവിരുദ്ധ നവോസ്ഥാന സമരത്തിന്റെ ഭാഗമായി ഈ മാസം 14ന് കോട്ടയത്ത് സംസ്ഥാനതല കണ്‍വന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചതായും അദ്ദേഹം കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജാതിവിരുദ്ധ നവോത്ഥാന സമരത്തിന്റെ ഭാഗമായി തന്ത്ര സമുച്ചയം പ്രതീകാത്മകമായി കത്തിക്കും. ദേശീയതലത്തിലുള്ള സാംസ്‌കാരിക നേതാക്കാള്‍ പങ്കെടുക്കും. ശബരിമലയില്‍ ഇനിയും സ്ത്രീപ്രവേശനം നടക്കും. വിവിധ ആദിവാസി ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ തീരുമാനിച്ചിരുന്നു. കനകദുര്‍ഗയും ബിന്ദും ശബരിമല അയ്യപ്പദര്‍ശനം നടത്തിയതോടെ അത് മാറ്റിവയ്ക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it