Kerala

20 രൂപയ്ക്ക് ഊണ്, ന്യൂജെന്‍ സംവിധാനം; മാതൃകയായി കുടുംബശ്രീ ജനകീയഹോട്ടല്‍

ചുമരുകള്‍ ചിത്രംവരച്ച് ആകര്‍ഷണീയാമാക്കിയതിനോടൊപ്പം മനോഹരങ്ങളായ ഇരിപ്പിടവും തയ്യാറാക്കിയിട്ടുണ്ട്. ഒരു സമയം 50 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്.

20 രൂപയ്ക്ക് ഊണ്, ന്യൂജെന്‍ സംവിധാനം; മാതൃകയായി കുടുംബശ്രീ ജനകീയഹോട്ടല്‍
X

കൊയിലാണ്ടി: നഗരസഭയിലെ കുടുംബശ്രീ ജനകീയ ഹോട്ടല്‍ ദിനംപ്രതി 500 ലേറെ പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് മാതൃകയാവുകയാണ്. 20 രൂപയ്ക്ക് ഊണുമായി നഗരസഭയില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത് കഴിഞ്ഞ മെയ് മാസത്തിലാണ്. എന്നാലിപ്പോള്‍ ഒരു ന്യൂജെന്‍ കോഫി ഷോപ്പിന്റെ തലത്തിലേക്ക് അടിമുടി മാറ്റംവരുത്തി നവീകരിച്ചിരിക്കുകയാണിവിടെ. ചുമരുകള്‍ ചിത്രംവരച്ച് ആകര്‍ഷണീയാമാക്കിയതിനോടൊപ്പം മനോഹരങ്ങളായ ഇരിപ്പിടവും തയ്യാറാക്കിയിട്ടുണ്ട്. ഒരു സമയം 50 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്.

കൂടാതെ നഗരസഭയുടെ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്കും ജനകീയഹോട്ടലില്‍നിന്നാണ് ഭക്ഷണം നല്‍കുന്നത്. നഗരത്തില്‍ ഭക്ഷണം കിട്ടാതെ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്നതിന് ടോക്കണ്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതി പ്രകാരമാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. കുടുംബശീയുടെ കെട്ടിടത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്.

Next Story

RELATED STORIES

Share it