എല്‍ പി ജി വിതരണം സംബന്ധിച്ചു വ്യാജ സന്ദേശങ്ങളും, തട്ടിപ്പുകളും വ്യാപകം;മുന്നറിയിപ്പുമായി എണ്ണ കമ്പനികള്‍

എല്‍ പി ജി വിതരണ കേന്ദ്രം അനുവദിക്കുമെന്നും, റീട്ടെയ്ല്‍ ഡീലര്‍ഷിപ്പ് സംഘടിപ്പിച്ചു നല്‍കുമെന്ന് കാട്ടി ചില വ്യക്തികളും, ഏജന്‍സികളും വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ചു ജനങ്ങളില്‍ നിന്ന് പണം തട്ടുന്നതായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് കമ്പനികള്‍ മുന്നറിയിപ്പുമായി വന്നിട്ടുള്ളത്.ഒറിജിനല്‍ വെബ്‌സൈറ്റുകളെ വെല്ലുന്ന വിധത്തില്‍ ലേ ഔട്ടോടു കൂടിയാണ് വ്യാജന്മാര്‍ ജനങ്ങളെ പറ്റിച്ചു പണം തട്ടുന്നത്

എല്‍ പി ജി വിതരണം സംബന്ധിച്ചു വ്യാജ സന്ദേശങ്ങളും, തട്ടിപ്പുകളും വ്യാപകം;മുന്നറിയിപ്പുമായി എണ്ണ കമ്പനികള്‍

കൊച്ചി: പൊതുമേഖലാ ഇന്ധന വിതരണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ ഒ സി), ഭാരത് പെട്രോളിയം കോര്‍പറേഷന്‍ (ബി പി സി), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ (എച് പി സി) എന്നിവരുടേതിന് സമാനമായി വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ചു തട്ടിപ്പുകള്‍ വ്യാപകമെന്ന് മുന്നറിയിപ്പുമായി എണ്ണ വിപണന കമ്പനികള്‍ (ഓ എം സി-ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനീസ്) രംഗത്ത്.എല്‍ പി ജി വിതരണ കേന്ദ്രം അനുവദിക്കുമെന്നും, റീട്ടെയ്ല്‍ ഡീലര്‍ഷിപ്പ് സംഘടിപ്പിച്ചു നല്‍കുമെന്ന് കാട്ടി ചില വ്യക്തികളും, ഏജന്‍സികളും വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ചു ജനങ്ങളില്‍ നിന്ന് പണം തട്ടുന്നതായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് കമ്പനികള്‍ മുന്നറിയിപ്പുമായി വന്നിട്ടുള്ളത്.ഒറിജിനല്‍ വെബ്‌സൈറ്റുകളെ വെല്ലുന്ന വിധത്തില്‍ ലേ ഔട്ടോടു കൂടിയാണ് വ്യാജന്മാര്‍ ജനങ്ങളെ പറ്റിച്ചു പണം തട്ടുന്നത്.

എല്‍ പി ജി വിതരണ കരാറോ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റ് കരാറോ ലഭിച്ചതായി അറിയിപ്പ് കിട്ടിയാല്‍ ഉടന്‍ തന്നെ മേല്‍പ്പറഞ്ഞ എണ്ണ കമ്പനികളുടെ അടുത്തുള്ള ഓഫീസുകളുമായി ബന്ധപ്പെടമെന്ന് എണ്ണ വിപണന കമ്പനികള്‍ പറഞ്ഞു.അതിനു മുമ്പ് യാതൊരുവിധ വ്യക്തിപരമായ വിവരങ്ങളോ, പണമോ കൈമാറരുത്. കൂടാതെ വ്യാജ സന്ദേശമാണെന്ന് ബോധ്യപ്പെട്ടാല്‍ പൊതുജനങ്ങള്‍ സൈബര്‍ പോലിസിലും പരാതിപ്പെടണം.എല്‍ പി ജി ഡിസ്ട്രിബ്യൂട്ടര്‍മാരെയും, റീട്ടെയ്ല്‍ ഔട്ട്‌ലെറ്റ് ഡീലര്‍മാരെയും തിരഞ്ഞെടുക്കുന്നതിന് പൊതുമേഖല എണ്ണ കമ്പനികള്‍ക്ക് സുതാര്യമായ നടപടി ക്രമങ്ങളുണ്ട്. ദിനപത്രങ്ങളില്‍ പരസ്യം ചെയ്യുക. ഒ എം സി വെബ്‌സൈറ്റുകളില്‍ അറിയിപ്പ് നല്‍കുക, അര്‍ഹരായ അപേക്ഷകരില്‍ നിന്ന് നറുക്കെടുക്കുക തുടങ്ങിയ നടപടി ക്രമങ്ങളാണുള്ളത്.ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ : www.iocl.com,ഭാരത് പെട്രോളിയം കോര്‍പറേഷന്‍-www.bharatpetroleum.com,ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ - www.hindustanpetroleum.com എന്നിവയാണ് എണ്ണകമ്പനികളുടെ വെബ്‌സൈറ്റുകള്‍.

RELATED STORIES

Share it
Top