- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തെക്കന്‍ ചൈന കടലിലെ ന്യൂനമര്‍ദ്ദം അര്‍ദ്ധരാത്രിയോടെ ചുഴലിക്കാറ്റായേക്കും; നാളെമുതല്‍ കേരളത്തില്‍ മഴ കനക്കും

തിരുവനന്തപുരം: തെക്കന്‍ ചൈന കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയെന്ന് റിപോര്‍ട്ട്. ഇന്ന് അര്‍ദ്ധരാത്രിയോടെ ഇത് ചുഴലിക്കാറ്റായേക്കും. ന്യൂനമര്‍ദ്ദത്തിലേക്ക് നിലവില്‍ കേരള തീരത്തുനിന്നും കാറ്റ് ആകര്‍ഷിക്കപ്പെടുന്നുണ്ട്. കേരളത്തില്‍ നാളെമുതല്‍ മഴ കനക്കാന്‍ ഇടയുണ്ടെന്നാന്ന് സൂചന.
ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി കേരളം, കര്‍ണാടക, ഗോവ, ഹാരാഷ്ട്രയുടെ പശ്ചിമതീരം എന്നിവിടങ്ങളില്‍ വരുന്ന 7-8 ദിവസങ്ങളില്‍ മഴ സാദ്ധ്യതയുണ്ടെന്ന് നേരത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.55 കിലോമീറ്ററാണ് തെക്കന്‍ ചൈന കടലിലെ തീവ്രന്യൂനമര്‍ദ്ദത്തിന്റെ മദ്ധ്യഭാഗത്തെ കാറ്റിന്റെ വേഗതയെന്ന് തായ്ലന്‍ഡ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വടക്ക്, വടക്ക്പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന തീവ്രന്യൂനമര്‍ദ്ദം രാത്രിയോടെ ചുഴലിക്കാറ്റായി ഹൈനാന്‍ ദ്വീപില്‍ കരതൊടും. നിലവില്‍ ഹോങ്കോംഗില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെയാണിത്. ജൂണ്‍ 13,14 തിയ്യതികളില്‍ ഇവിടം കടന്ന് ചൈനയില്‍ കരതൊടും. തായ്ലന്റിലും ഹോങ്കോംഗിലും ഇതുമൂലം പ്രശ്നമില്ല എന്നാല്‍ കേരളത്തില്‍ പുള്‍ എഫക്ട് കാരണം മഴയുണ്ടാകുമെന്നാണ് സൂചന.
RELATED STORIES
ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു
27 Jun 2025 5:01 PM GMTവി എ അരുണ്‍ കുമാറിന്റെ നിയമനം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്
27 Jun 2025 4:20 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: സാക്ഷി വിസ്താരം ജൂലൈ ഒന്നിന് തുടങ്ങും
27 Jun 2025 4:02 PM GMTഎറണാകുളത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
27 Jun 2025 2:44 PM GMTമുല്ലപ്പെരിയാര്‍ നാളെ തുറന്നേക്കും; പ്രദേശവാസികളെ...
27 Jun 2025 2:40 PM GMTപാര്‍ട്ടിക്കെതിരെ നുണക്കഥള്‍ പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍...
27 Jun 2025 1:15 PM GMT