Kerala

ലോസ്പെക്ട്‌ സാകിയ്യ റഷീദും സെബാ ശിരീനും പുതിയ ഭാരവാഹികൾ

നിയമ വിദ്യാർഥി സംഗമം പ്രമുഖ ഹൈക്കോടതി അഭിഭാഷകൻ അഡ്വ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു

ലോസ്പെക്ട്‌ സാകിയ്യ റഷീദും സെബാ ശിരീനും പുതിയ ഭാരവാഹികൾ
X

ആലുവ: നിയമ വിദ്യാർഥികളുടെ കൂട്ടായ്മയായ ലോസ്പെക്ടിന്റെ 2021-2022 കാലയളവിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനറൽ കൺവീനർ ആയി സാകിയ്യ റഷീദിനെയും ജനറൽ സെക്രട്ടറി ആയി സെബാ ശിരീനെയും തിരഞ്ഞെടുത്തു. ജോയിന്റ് കൺവീനർമാരായി അബ്ദുൽ റഷീദ്, ആദില ട്രഷററായി റിയാദ് ഷാജഹാനെയും കമ്മിറ്റി അംഗങ്ങളായി ഹസ്ന അസ്ഹർ ജിഹാൻ ബഷീർ, മുഹമ്മദ് രിഫ എന്നിവരെയും തിരഞ്ഞെടുത്തു.

ആലുവ കുട്ടമശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് ലെക്സ് കൊളിഗോ 2021 എന്ന പേരിൽ നടന്ന നിയമ വിദ്യാർഥി സംഗമം പ്രമുഖ ഹൈക്കോടതി അഭിഭാഷകൻ അഡ്വ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു തുടർന്ന് അഡ്വ. രാജസിംഹൻ വിദ്യാർഥികളുമായി സംവദിക്കുകയും ചെയ്തു. കാംപസ്‌ ഫ്രണ്ട് സംസ്ഥാന സമിതി അംഗം അഡ്വ. സിപി അജ്മൽ ഭാരവാഹി പ്രഖ്യാപനം നടത്തി. ജോയിന്റ് കൺവീനർ പി നിസാം, സെക്രട്ടറി പിഎം മുഹമ്മദ് രിഫ എന്നിവർ നേതൃത്വം നൽകി.

Next Story

RELATED STORIES

Share it