വൈറ്റിലയില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മേല്‍പാലത്തില്‍ നിന്നും റെയില്‍വേ പാളത്തില്‍ വീണു;യാത്രക്കാരന്‍ അല്‍ഭുതരമായി രക്ഷപെട്ടു
വെറ്റില-ഇടപ്പള്ളി ഹൈവേ ബൈപാസിലെ മേല്‍പ്പാലത്തിന് മുകളില്‍ നിന്നാണ് ലോറി ഇടിച്ചതിനെ തുടര്‍ന്ന് കാര്‍ റെയില്‍വേ ട്രാക്കിലേ ക്ക് വീണ്ത്. ഇന്ന് രാവിലെ ഒമ്പതോടെയാണ് സംഭവം. മേല്‍പാലത്തില്‍ വെച്ച് പിന്നിലൂടെ വരികയായിരുന്ന വലിയ ലോറി കാറില്‍ ഇടിക്കുകയായിരുന്നു.

കൊച്ചി:വൈറ്റിലയില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മേല്‍പാലത്തില്‍ നിന്നും റെയില്‍വേ പാളത്തിലേക്ക് വീണു.യാത്രക്കാരന്‍ അല്‍ഭുതരമായി രക്ഷപെട്ടു. വെറ്റില-ഇടപ്പള്ളി ഹൈവേ ബൈപാസിലെ മേല്‍പ്പാലത്തിന് മുകളില്‍ നിന്നാണ് ലോറി ഇടിച്ചതിനെ തുടര്‍ന്ന് കാര്‍ റെയില്‍വേ ട്രാക്കിലേ ക്ക് വീണ്ത്. ഇന്ന് രാവിലെ ഒമ്പതോടെയാണ് സംഭവം. മേല്‍പാലത്തില്‍ വെച്ച് പിന്നിലൂടെ വരികയായിരുന്ന വലിയ ലോറി കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് താഴെ റെയില്‍വേ ട്രാക്കിലേക്ക് പതിക്കുകയായിരുന്നു.തൃശൂര്‍ സ്വദേശി അര്‍ജുന്‍ ആണ് കാര്‍ ഒാടിച്ചിരുന്നത്. സംഭവം കണ്ട് ഓടിക്കൂടിയ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന്് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാറില്‍ അര്‍ജുന്‍ മാത്രമാണ് ഉണ്ടായിരുന്നത്.
കാര്‍ താഴേയ്ക്ക് വീഴുന്നതിനിടയില്‍ സമീപത്തെ ഇലക്ട്രിക് പോസ്റ്റും തകര്‍ന്നു. റെയില്‍വ ഇലക്ട്രിക് ലൈനും പൊട്ടി. ഇതോടെ എറണാകുളം- കോട്ടയം റൂട്ടിലെ ഒരു ട്രാക്കിലൂടെയുള്ള തീവണ്ടി ഗതാഗതം ഭാഗികമായി തടസപ്പെട്ടു. അര്‍ജുന്‍ന്റെ പരിക്ക് അത്ര സാരമുള്ളതല്ലെന്നാണ് വിവരം.
RELATED STORIES
സാംബാ താളത്തില്‍ ഇന്ത്യ വീണു; പരമ്പര നേട്ടവുമായി ഓസിസ്
22 March 2023 6:56 PM GMTവിശാഖപട്ടണത്ത് തിരിച്ചടിച്ച് കംഗാരുക്കള്‍; ഇന്ത്യയ്ക്കെതിരേ 10...
19 March 2023 12:44 PM GMTമുംബൈ ഏകദിനം ഇന്ത്യയ്ക്ക് ജയം; വിമര്‍ശകര്‍ക്ക് മറുപടിയായി രാഹുലിന്റെ...
17 March 2023 5:37 PM GMTസഞ്ജുവില്ല; ഓസിസിനെതിരേ പകരക്കാരനെ വേണ്ടെന്ന് ബിസിസിഐ
14 March 2023 6:06 AM GMTശ്രേയസ്സ് അയ്യര്‍ക്ക് ഐപിഎല്ലും നഷ്ടമായേക്കും
13 March 2023 3:06 PM GMTലോക ചാംപ്യന്മാരെ വീഴ്ത്തി ബംഗ്ലാ കടുവകള്‍ക്ക് ട്വന്റി-20 പരമ്പര
12 March 2023 5:57 PM GMT