Kerala

ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1,734 കേസുകള്‍; 1,667 അറസ്റ്റ്, പിടിച്ചെടുത്തത് 1,011 വാഹനങ്ങള്‍

മാസ്‌ക് ധരിക്കാത്തതിന് 2,076 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.

ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1,734 കേസുകള്‍; 1,667 അറസ്റ്റ്, പിടിച്ചെടുത്തത് 1,011 വാഹനങ്ങള്‍
X

തിരുവനന്തപുരം: നിരോധനം ലംഘിച്ച് യാത്രചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1,734 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1,667 പേരാണ്. 1,011 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 2,076 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.

ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 49, 22, 27

തിരുവനന്തപുരം റൂറല്‍ - 176, 172, 96

കൊല്ലം സിറ്റി - 217, 222, 131

കൊല്ലം റൂറല്‍ - 83, 146, 50

പത്തനംതിട്ട - 221, 244, 178

ആലപ്പുഴ- 38, 50, 13

കോട്ടയം - 55, 44, 4

ഇടുക്കി - 268, 140, 131

എറണാകുളം സിറ്റി - 21, 38, 7

എറണാകുളം റൂറല്‍ - 107, 98, 52

തൃശൂര്‍ സിറ്റി - 69, 92, 48

തൃശൂര്‍ റൂറല്‍ - 33, 38, 23

പാലക്കാട് - 56, 71, 34

മലപ്പുറം - 58, 71, 48

കോഴിക്കോട് സിറ്റി - 54, 54, 49

കോഴിക്കോട് റൂറല്‍ - 54, 50, 49

വയനാട് - 78, 11, 41

കണ്ണൂര്‍ - 68, 71, 21

കാസര്‍ഗോഡ് - 29, 33, 9

Next Story

RELATED STORIES

Share it