Kerala

ലോക്ക് ഡൗണ്‍: ഇതരസംസ്ഥാന പ്രവാസി രജിസ്ട്രേഷന്‍ ആരംഭിച്ചു

നോര്‍ക്കയുടെ www.registernorkaroots.org എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

ലോക്ക് ഡൗണ്‍: ഇതരസംസ്ഥാന പ്രവാസി രജിസ്ട്രേഷന്‍ ആരംഭിച്ചു
X

തിരുവനന്തപുരം: മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇതരസംസ്ഥാനങ്ങളിലെ മലയാളികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. നോര്‍ക്കയുടെwww.registernorkaroots.orgഎന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. മറ്റ് സംസ്ഥാനങ്ങളില്‍ ചികില്‍സയ്ക്ക് പോയവര്‍, കേരളത്തിലെ വിദഗ്ധചികില്‍സയ്ക്ക് രജിസ്റ്റര്‍ ചെയ്യുകയും തിയ്യതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാര്‍, പഠനം പൂര്‍ത്തീകരിച്ച മലയാളികള്‍, പരീക്ഷ, ഇന്റര്‍വ്യൂ, തീര്‍ത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദര്‍ശനം എന്നിവയ്ക്കായി പോയവര്‍, ലോക്ക് ഡൗണ്‍ മൂലം അടച്ച വിദ്യാഭ്യാസസ്ഥാപനങ്ങളിലെ കേരളീയ വിദ്യാര്‍ഥികള്‍, ജോലി നഷ്ടപ്പെട്ടവര്‍, റിട്ടയര്‍ ചെയ്തവര്‍, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ പോയവര്‍ എന്നിവര്‍ക്ക് പ്രഥമപരിഗണന നല്‍കും. മടങ്ങിവരുന്നവര്‍ക്ക് ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള സംവിധാനമൊരുക്കുന്നതിനാണ് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Next Story

RELATED STORIES

Share it