Kerala

ലോക്ഡൗണ്‍: ആലപ്പുഴ ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍

മാംസം, കോഴിക്കട, കോള്‍ഡ് സ്റ്റോജ് എന്നിവയ്ക്ക് ഞായര്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് നാലു വരെ പ്രവര്‍ത്തിക്കാം. ഭക്ഷ്യധാന്യങ്ങള്‍ പൊടിക്കുന്ന മില്ലുകള്‍ക്കും തടി അറുപ്പ് മില്ലുകള്‍ക്കും തിങ്കള്‍, ശനി ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാം

ലോക്ഡൗണ്‍: ആലപ്പുഴ ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍
X

ആലപ്പുഴ: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണിന്റെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി ജില്ല കലക്ടര്‍ എ അലക്സാണ്ടര്‍ ഉത്തരവായി. മാംസം, കോഴിക്കട, കോള്‍ഡ് സ്റ്റോജ് എന്നിവയ്ക്ക് ഞായര്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് നാലു വരെ പ്രവര്‍ത്തിക്കാം. ഭക്ഷ്യധാന്യങ്ങള്‍ പൊടിക്കുന്ന മില്ലുകള്‍ക്കും തടി അറുപ്പ് മില്ലുകള്‍ക്കും തിങ്കള്‍, ശനി ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാം.

തുണി, സ്വര്‍ണം, ചെരുപ്പ് കടകളില്‍ വിവാഹനക്ഷണപത്രം ഹാജരാക്കുന്ന പാര്‍ട്ടികള്‍ക്കു മാത്രം പ്രവേശനം നല്‍കി (മറ്റുള്ളവര്‍ക്ക് ഹോം ഡെലിവറി മാത്രം) കൊവിഡ് മാനദണ്ഡം പാലിച്ച് പരമാവധി ജീവനക്കാരെ കുറച്ച് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാം. ആക്രി കടകള്‍ക്ക് തിങ്കള്‍, ശനി ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാം.

മൊബൈല്‍ ഷോപ്പ്, മൊബൈല്‍ സര്‍വീസ്, മൊബൈല്‍ അക്സസറീസ്, കമ്പ്യൂട്ടര്‍ അറ്റകുറ്റപ്പണി നടത്തുന്ന കടകള്‍ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാം. അലൂമിനിയം ഫാബ്രിക്കേഷന്‍, വെല്‍ഡിങ് ജോലികള്‍/സ്ഥാപനങ്ങള്‍ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ അഞ്ചുവരെ പ്രവര്‍ത്തിക്കാം. പഠനോപകരണങ്ങള്‍ വില്‍ക്കുന്ന കടകളില്‍നിന്ന് സ്റ്റേഷനറി സാധനങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്. സമയക്രമവും ഉത്തരവും പാലിച്ചില്ലെങ്കില്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it