Kerala

ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പോലിസ് ബൈക്ക് പിടികൂടി; യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഇയാള്‍ പെട്രോളൊഴിച്ച് സ്വയം തീക്കൊളുത്തുകയായിരുന്നു.

ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പോലിസ് ബൈക്ക് പിടികൂടി; യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
X

ഇടുക്കി: ലോക്ക് ഡൗണ്‍ ലംഘിച്ചതിനെത്തുടര്‍ന്ന് പോലിസ് ബൈക്ക് പിടിച്ചെടുത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. സൂര്യനെല്ലി ചിന്നക്കനാല്‍ സ്വദേശി വിജയ് പ്രകാശാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാള്‍ പെട്രോളൊഴിച്ച് സ്വയം തീക്കൊളുത്തുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ ഇയാളെ അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി. നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലമായതിനാലും ഇയാളുടെ പക്കല്‍ മതിയായ രേഖകളില്ലാത്തതിനാലുമാണ് വാഹനം പിടിച്ചെടുത്തതെന്ന് പോലിസ് പറയുന്നു.

Next Story

RELATED STORIES

Share it