പണം വച്ച് ചീട്ടുകളി: പത്തനംതിട്ടയിൽ മൂന്നുപേർ പിടിയിൽ
പൊതുവഴിക്കരികില്‍ ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരുന്നവരെ ചീട്ടും 2300 രൂപയും ഉള്‍പ്പെടെയാണു പിടികൂടിയത്.
BY SDR6 April 2020 2:30 PM GMT

X
SDR6 April 2020 2:30 PM GMT
പത്തനംതിട്ട: പണം വച്ച് ചീട്ടുകളിച്ചതിനു മൂന്നുപേരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മദീന ജംഗ്ഷനിലെ പൊതുവഴിക്കരികില്‍ ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരുന്നവരെ ചീട്ടും 2300 രൂപയും ഉള്‍പ്പെടെയാണു പിടികൂടിയത്.
മദീന ജംഗ്ഷനില്‍ പരശുരാമന്‍പുരയിടം കീഴുമലയില്‍ വീട്ടില്‍ സലിം, ഹബീബ്, നാഗൂര്‍ നിഷാദ് എന്നിവരെയാണ് എസ്ഐ ജയമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമത്തിലെ വകുപ്പ് നാല് (രണ്ട്)(എ), അഞ്ച് എന്നിവയും ചേര്‍ത്തതായി ജില്ലാപോലീസ് മേധാവി അറിയിച്ചു.
Next Story
RELATED STORIES
മണിപ്പൂര് കലാപം: 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്പ്പെടുത്തണമെന്ന്...
30 May 2023 5:21 AM GMTവില്ലന് മഴയെയും ഗുജറാത്തിനെയും തകര്ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്...
30 May 2023 1:23 AM GMTഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള് ജില്ലാ നേതാവ് ഉള്പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്ഗ്രസ് എംഎല്എ തൃണമൂലില് ചേര്ന്നു
29 May 2023 4:35 PM GMTമൈസൂരുവില് ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMTവയനാട്ടില് 22 പേര്ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില് നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMT