Kerala

ലോക്ക് ഡൗണ്‍ ലംഘനം: ആലപ്പുഴയില്‍ നിയന്ത്രണം കൂടുതല്‍ ശക്തമാക്കി പോലിസ്;243 വാഹനങ്ങള്‍ പിടിച്ചെടുത്തു.

44 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 19 പേരെ അറസ്റ്റ് ചെയ്തു. ക്വാറന്റീന്‍ ലംഘിച്ചതിന് 13 പേര്‍ക്കെതിരെയും,മാസ്‌ക്ക് ധരിക്കാത്തതിന് 795 പേര്‍ക്കെതിരെയും, സാമൂഹ്യ അകലം പാലിക്കാത്തതിന് 504 പേര്‍ക്കെതിരെയും,കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് നടപടി സ്വീകരിച്ചതായി ജില്ലാ പോലിസ് മേധാവി അറിയിച്ചു

ലോക്ക് ഡൗണ്‍ ലംഘനം: ആലപ്പുഴയില്‍ നിയന്ത്രണം കൂടുതല്‍ ശക്തമാക്കി പോലിസ്;243 വാഹനങ്ങള്‍ പിടിച്ചെടുത്തു.
X

ആലപ്പുഴ:കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയില്‍ കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 243 വാഹനങ്ങള്‍ പിടിച്ചെടുത്തു.44 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 19 പേരെ അറസ്റ്റ് ചെയ്തു. ക്വാറന്റീന്‍ ലംഘിച്ചതിന് 13 പേര്‍ക്കെതിരെയും,മാസ്‌ക്ക് ധരിക്കാത്തതിന് 795 പേര്‍ക്കെതിരെയും, സാമൂഹ്യ അകലം പാലിക്കാത്തതിന് 504 പേര്‍ക്കെതിരെയും,കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് നടപടി സ്വീകരിച്ചതായി ജില്ലാ പോലിസ് മേധാവി അറിയിച്ചു.

39695 പേരെ താക്കീത് ചെയ്ത് വിട്ടയച്ചു.നിയമലംഘനം തുടര്‍ന്നും ആവര്‍ത്തിക്കുന്നതായി കണ്ടെത്തിയാല്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും എസ് പി പറഞ്ഞു.ജില്ലയിലെ മുഴുവന്‍ മെഡിക്കല്‍ ഷോപ്പുകളിലും പോലിസ് പരിശോധന നടത്തി കൊവിഡ് പ്രതിരോധ സാമഗ്രികളായ മാസ്‌ക്, സാനിറ്റൈസര്‍, എന്നിവയുടെ വിലനിലവാരം ഉറപ്പു വരുത്തുന്നുണ്ടെന്നും എസ് പി പറഞ്ഞു.പൊതുസ്ഥലങ്ങളില്‍ രാവിലെ 5 മുതല്‍ 7 വരെ പ്രഭാത നടത്തവും വൈകുന്നേരം 7 മുതല്‍ 9 വരെ വൈകുന്നേരത്തെ നടത്തവും സാമൂഹികഅകലം ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ചെയ്യാം.

സ്റ്റേഷനറി ഇനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവാദമില്ല.തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങളില്‍ എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. കച്ചവട സ്ഥാപനങ്ങളില്‍ ജനാലകള്‍ തുറന്നിടണം. വായു സഞ്ചാരം ഉറപ്പുവരുത്തണം. എല്ലാ കടകളിലും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ തറയില്‍ പ്രത്യേകം അടയാളപ്പെടുത്തലുകള്‍ ഉണ്ടാകണം. കടകള്‍ക്ക് മുന്‍പില്‍ സാനിറ്റൈസര്‍ സ്ഥാപിക്കണം. കടകളില്‍ ആളുകളെ നിയന്ത്രിക്കണം. ചെറിയ കടകളില്‍ ആളുകളുടെ പ്രവേശനം നിയന്ത്രിക്കണം. കഴിയുന്നത്ര കടകളിലും റിബണ്‍ കെട്ടി സാധനങ്ങള്‍ വെളിയില്‍ എത്തിച്ചു നല്‍കണം. ഇളവുകള്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ബാധകമായിരിക്കുകയില്ലെന്നും എസ് പി പറഞ്ഞു.

കൊവിഡ് മാനദണ്ഡങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കി രോഗവ്യാപനം കൂടാതിരിക്കാന്‍ സഹകരിക്കണമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടം തടയുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത കടയുടമകള്‍, സ്ഥാപനനടത്തിപ്പുകാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുക.

ജില്ലയില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും, മഴക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല.വഴിയോര കച്ചവടം അനുവദിക്കില്ല. വൃത്തിയാക്കല്‍ ജോലികള്‍ ഉള്‍പ്പെടെയുള്ള മണ്‍സൂണ്‍ തയ്യാറെടുപ്പ് ജോലികള്‍ അനുവദിക്കും. സെക്ടറല്‍ മജിസ്‌ട്രേറ്റ്,മൊബൈല്‍ പെട്രോള്‍, ബൈക്ക്‌പെട്രോള്‍, ഫൂട്ട്‌പെട്രോള്‍, ജനമൈത്രി ബീറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ക്വാറന്റീനില്‍ കഴിയുന്നവരെ ചെക്ക് ചെയ്യുകയും, ലംഘനം കണ്ടാല്‍ നിയമ നടപടി സ്വീകരിക്കുന്നതുമാണെന്നും എസ്പി പറഞ്ഞു.

കൂടാതെ ജില്ലാ പോലിസ് മേധാവി നേരിട്ട് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കി രോഗവ്യാപനം കൂടാതിരിക്കാന്‍ സഹകരിക്കണമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 188, 269 പ്രകാരവും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവുമുള്ള നടപടികള്‍ സ്വീകരിക്കും. നിയന്ത്രണങ്ങള്‍ കര്‍ശനമായി ജില്ലയില്‍ നടപ്പാക്കുമെന്നും പൂര്‍ണ്ണമായും പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ജില്ലാ പോലീസ് മേധാവി ജി ജയ്‌ദേവ് പറഞ്ഞു.

Next Story

RELATED STORIES

Share it