Top

ലോക്ക് ഡൗണ്‍: നിര്‍ധന കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി പോപുലര്‍ ഫ്രണ്ട്

ഭക്ഷ്യകിറ്റുകളുടെ വിതരണം പത്തനംതിട്ട സിഐ ന്യൂമാന്‍ ഉദ്ഘാടനം ചെയ്തു.

ലോക്ക് ഡൗണ്‍: നിര്‍ധന കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി പോപുലര്‍ ഫ്രണ്ട്

പത്തനംതിട്ട: കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് വരുമാന മാര്‍ഗങ്ങള്‍ നിലച്ച നിര്‍ധന കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍. ലോക്ക് ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും നിര്‍ധനര്‍ക്കും വിധവകള്‍ക്കും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പത്തനംതിട്ട ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ എത്തിച്ചുനല്‍കി. അര്‍ഹരായവരുടെ വീടുകളില്‍ നേരിട്ടെത്തിയാണ് കിറ്റ് വിതരണം നടത്തിയത്. ഭക്ഷ്യകിറ്റുകളുടെ വിതരണം പത്തനംതിട്ട സിഐ ന്യൂമാന്‍ ഉദ്ഘാടനം ചെയ്തു. പോപുലര്‍ ഫ്രണ്ട് പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിക്ക് അഹമ്മദ്, ഏരിയ കമ്മിറ്റി അംഗം ഒ എച്ച് നജീബ്, റമീസ് റഹീം പങ്കെടുത്തു.

Next Story

RELATED STORIES

Share it