Kerala

ലോക്ക് ഡൗണ്‍: ആലപ്പുഴ ജില്ലയില്‍ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം പുതുക്കി

പഴം, പച്ചക്കറി, പലചരക്ക്, മത്സ്യവില്‍പന കടകള്‍ക്ക് എല്ലാ ദിവസവും രാവിലെ എഴു മുതല്‍ വൈകിട്ട് നാലുവരെ പ്രവര്‍ത്തിക്കാം.പുതിയ ഉത്തരവിലെ ഇളവുകളും നിയന്ത്രണങ്ങളും നിയന്ത്രിത മേഖലകളില്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍) ബാധകമായിരിക്കില്ല. ഇവിടെ നിലവിലുള്ള നിയന്ത്രണം തുടരും.

ലോക്ക് ഡൗണ്‍: ആലപ്പുഴ ജില്ലയില്‍ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം പുതുക്കി
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പഴം, പച്ചക്കറി, പലചരക്ക്, മത്സ്യം വില്‍പന കടകള്‍ക്ക് എല്ലാ ദിവസവും രാവിലെ എഴു മുതല്‍ വൈകിട്ട് നാലുവരെ പ്രവര്‍ത്തിക്കാം. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ജില്ലാ കലക്ടര്‍ എ അലക്സാണ്ടര്‍ പുറത്തിറക്കിയ പുതിയ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച ഉത്തരവില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി ഭേദഗതി വരുത്തി. പുതിയ ഉത്തരവിലെ ഇളവുകളും നിയന്ത്രണങ്ങളും നിയന്ത്രിത മേഖലകളില്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍) ബാധകമായിരിക്കില്ല. ഇവിടെ നിലവിലുള്ള നിയന്ത്രണം തുടരും. സമയക്രമം കൃത്യമായി പാലിക്കാത്തവര്‍ക്കെതിരേ ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് എന്നിവ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് ജില്ല കക്ടര്‍ അറിയിച്ചു.

എല്ലാ ദിവസവും പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങള്‍

പത്രം, പാല്‍, പാചകവാതകം, തപാല്‍ വിതരണം, പാല്‍ സൊസൈറ്റി

ഹോട്ടലുകളും മറ്റു ഭക്ഷ്യ ഭോജന കടകളും-പാഴ്സല്‍ മാത്രം (രാവിലെ എട്ടു മുതല്‍ രാത്രി 7.30 വരെ)

പഴം, പച്ചക്കറി, പലചരക്ക്, മത്സ്യം വില്‍പന കടകള്‍ (രാവിലെ എഴു മുതല്‍ വൈകിട്ട് നാലുവരെ)

റേഷന്‍കട, പൊതുവിതരണ കേന്ദ്രം, സഹകരണ സംഘം സ്റ്റോറുകള്‍,ആശുപത്രികള്‍, രോഗ ചികിത്സയ്ക്കുള്ള ക്ലിനിക്കുകള്‍, ലാബുകള്‍, ആയുര്‍വേദ ചികില്‍സാ കേന്ദ്രങ്ങള്‍, ദന്ത ക്ലിനിക്കുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍,പാലും പാലുല്‍പ്പന്നങ്ങളും മാത്രം വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍ (രാവിലെ ആറുമുതല്‍ വൈകിട്ട് അഞ്ചുവരെ),സ്ത്രീകളുടെ ശുചിത്വ-ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട സാധനങ്ങള്‍ വില്‍പ്പന സ്ഥലങ്ങളില്‍എത്തിക്കുന്ന വാഹനങ്ങള്‍

വിവാഹ ആവശ്യങ്ങള്‍ക്ക് സ്വര്‍ണക്കടകള്‍, തുണിക്കടകള്‍ (ദിവസം ഒരു മണിക്കൂര്‍)

ആശുപത്രിയില്‍ വച്ച് ഉണ്ടാവുന്ന മരണത്തെത്തുടര്‍ന്ന് ആവശ്യമായ വസ്തുക്കള്‍, രോഗികളുടെ ചികിത്സക്കായി ആവശ്യമായ വസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന ആശുപത്രികളോട് ചേര്‍ന്നുള്ള കടകള്‍ (ദിവസം ഒരു മണിക്കൂര്‍). പൊതുജനങ്ങളുടെ അറിവിലേക്കായി കടയുടമയുടെ ഫോണ്‍ നമ്പര്‍ കടയുടെ മുന്‍ഭാഗത്ത് പ്രദര്‍ശിപ്പിക്കണം. മരണാനന്തരചടങ്ങുകള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ (ദിവസം ഒരു മണിക്കൂര്‍)അക്ഷയകേന്ദ്രം (രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ) ഒരു സമയം പരമാവധി നാലു പേര്‍ മാത്രമേ കേന്ദ്രങ്ങളില്‍ പാടുള്ളൂ. മാനദണ്ഡപ്രകാരം പ്രവര്‍ത്തിക്കണം.

ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു.

ഞായറാഴ്ച പ്രവര്‍ത്തിക്കാവുന്നവ:

വര്‍ക്ക് ഷോപ്പുകള്‍, ടയര്‍ റിസോളിങ്-പഞ്ചര്‍ കടകള്‍, വാഹന ഷോറൂമുകളോട് അനുബന്ധിച്ചുള്ള വര്‍ക്ക് ഷോപ്പുകള്‍, സ്പെയര്‍ പാര്‍ട്സ് കടകള്‍ (രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെ)

തിങ്കളാഴ്ച പ്രവര്‍ത്തിക്കാവുന്നവ:

ബേക്കറി (രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ)പ്രിന്റിംഗ് പ്രസുകള്‍, ഫോട്ടോ സ്റ്റുഡിയോ (രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നുവരെ)വളം, കീടനാശിനി കടകള്‍ (രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ)

ചൊവ്വാഴ്ച പ്രവര്‍ത്തിക്കാവുന്നവ:

ഇലക്ട്രിക്കല്‍, പ്ലംബിംഗ്, പെയിന്റിങ്, മറ്റു കെട്ടിട നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ (രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ)വര്‍ക്ക് ഷോപ്പുകള്‍, ടയര്‍ റിസോളിങ്-പഞ്ചര്‍ കടകള്‍, വാഹന ഷോറൂമുകളോട് അനുബന്ധിച്ചുള്ള വര്‍ക്ക് ഷോപ്പുകള്‍, സ്പെയര്‍ പാര്‍ട്സ് കടകള്‍ (രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെ)മൊബൈല്‍ ഷോപ്പ്, മൊബൈല്‍ സര്‍വീസ്, മൊബൈല്‍ ആക്സസറീസ് കടകള്‍, കമ്പ്യൂട്ടര്‍ അറ്റകുറ്റപ്പണി നടത്തുന്ന കടകള്‍ (രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നു വരെ) ഒപ്റ്റിക്കല്‍ ഷോപ്പ്, ശ്രവണസഹായ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ (രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നു വരെ) ഗ്യാസ് സ്റ്റൗ അറ്റകുറ്റപ്പണി നടത്തുന്ന കടകള്‍ (രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നു വരെ)

കൃത്രിമ കാലുകള്‍ വില്‍പ്പന-അറ്റകുറ്റപ്പണി നടത്തുന്ന കടകള്‍ (രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നു വരെ) ചകിരി-കയര്‍ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി (രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നു വരെ)

ബുധനാഴ്ച പ്രവര്‍ത്തിക്കാവുന്നവ:

ബേക്കറി (രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ),മാംസം, കോഴിക്കട, കോള്‍ഡ് സ്റ്റോറേജ് (രാവിലെ ഏഴു മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നു വരെ)വളം, കീടനാശിനി എന്നിവ വില്‍ക്കുന്ന കടകള്‍ (രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ്് ഒന്നു വരെ)തുണിക്കടകള്‍, സ്വര്‍ണ്ണക്കടകള്‍ ഓണ്‍ലൈന്‍ വഴി മാത്രം വില്‍പ്പനയ്ക്ക് (രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ഏഴുവരെ)സ്വര്‍ണ്ണപണയ സ്ഥാപനങ്ങള്‍ (രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ) കോഴിത്തീറ്റ, കാലിത്തീറ്റ, മറ്റു തീറ്റകള്‍ വില്‍ക്കുന്ന കടകള്‍ (രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെ)പഠനോപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ (രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ)

വ്യാഴാഴ്ച പ്രവര്‍ത്തിക്കാവുന്നവ:

ഇലക്ട്രിക്കല്‍, പ്ലംബിംഗ്, പെയിന്റിങ്, മറ്റു കെട്ടിട നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ (രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നു വരെ)വര്‍ക്ക് ഷോപ്പുകള്‍, ടയര്‍ റിസോളിങ്-പഞ്ചര്‍ കടകള്‍, വാഹന ഷോറൂമുകളോട് അനുബന്ധിച്ചുള്ള വര്‍ക്ക് ഷോപ്പുകള്‍, സ്പെയര്‍ പാര്‍ട്സ് കടകള്‍ (രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെ) മഴക്കോട്ട്, കുട, കുട നന്നാക്കല്‍ കടകള്‍ (രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നു വരെ)

വെള്ളിയാഴ്ച പ്രവര്‍ത്തിക്കാവുന്നവ:

പ്രിന്റിംഗ് പ്രസുകള്‍, ഫോട്ടോ സ്റ്റുഡിയോ, ഫോട്ടോസ്റ്റാറ്റ് കടകള്‍ (രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ)വളം, കീടനാശിനികള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ (രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ്് ഒന്നു വരെ)ബേക്കറി (രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ)

ശനിയാഴ്ച പ്രവര്‍ത്തിക്കാവുന്നവ:

മാംസം, കോഴിക്കട, കോള്‍ഡ് സ്റ്റോറേജ് (രാവിലെ ഏഴു മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നു വരെ)

മലഞ്ചരക്ക് കടകള്‍ (രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചു വരെ)മൊബൈല്‍ ഷോപ്പ്, മൊബൈല്‍ സര്‍വീസ്, മൊബൈല്‍ ആക്സസറീസ്, കമ്പ്യൂട്ടര്‍ അറ്റകുറ്റപ്പണി നടത്തുന്ന കടകള്‍ (രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നു വരെ)ഒപ്റ്റിക്കല്‍ ഷോപ്പ്, ശ്രവണസഹായ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ (രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നു വരെ) ഗ്യാസ് സ്റ്റൗ അറ്റകുറ്റപ്പണി നടത്തുന്ന കടകള്‍ (രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നു വരെ) ചകിരി-കയര്‍ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി (രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നു വരെ)

Next Story

RELATED STORIES

Share it