വാഹനങ്ങളില്‍ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് സിസ്റ്റം നിര്‍ബന്ധം
ജൂണ്‍ ഒന്ന് മുതല്‍ സ്റ്റേജ് കാര്യേജ് ബസ് ഉള്‍പ്പെടെ പെര്‍മിറ്റുള്ള എല്ലാ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളിലും വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് സിസ്റ്റം നടപ്പിലാക്കുമെന്നും ആര്‍ടിഒ അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് പെര്‍മിറ്റുള്ള എല്ലാ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളിലും ജിപിഎസ് അധിഷ്ഠിത വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് സിസ്റ്റം ഘടിപ്പിച്ചിരിക്കണമെന്ന് ആര്‍ടിഒ അധികൃതര്‍ അറിയിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം 2018 നവംബര്‍ മുതല്‍ നാഷനല്‍ പെര്‍മിറ്റ് വാഹനങ്ങള്‍ക്കും 2019 ജനുവരി മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന പുതിയ വാഹനങ്ങള്‍ക്കും ജിപിഎസ് സംവിധാനം ഇതിനകം നടപ്പാക്കിയിട്ടുണ്ട്. കൂടാതെ മുഴുവന്‍ സ്‌കൂള്‍ വാഹനങ്ങളിലും ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുമ്പോള്‍ ജിപിഎസ് ഘടിപ്പിക്കണം.
ത്രീവീലര്‍ ഒഴികെയുള്ള മറ്റു ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് മെയ് ഒന്നു മുതല്‍ ജിപിഎസ് ഘടിപ്പിച്ച് ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ഉപകരണത്തിന്റെ ലഭ്യതക്കുറവ് മൂലം എല്ലാ വാഹനങ്ങള്‍ക്കും ജൂണ്‍ ഒന്നിനകം ജിപിഎസ് ഘടിപ്പിച്ച് വാഹനം പരിശോധനയ്ക്ക് ഹാജരാക്കാമെന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ ഫിറ്റ്നസ് നല്‍കും. ജൂണ്‍ ഒന്ന് മുതല്‍ സ്റ്റേജ് കാര്യേജ് ബസ് ഉള്‍പ്പെടെ പെര്‍മിറ്റുള്ള എല്ലാ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളിലും വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് സിസ്റ്റം നടപ്പിലാക്കുമെന്നും ആര്‍ടിഒ അധികൃതര്‍ അറിയിച്ചു.
RELATED STORIES
പോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMTനിയമസഭയിലെ കൈയാങ്കളി: ഭരണ-പ്രതിപക്ഷ കക്ഷികള്‍ ജനാധിപത്യത്തെ...
15 March 2023 2:54 PM GMTഞെളിയന്‍പറമ്പ്: എസ് ഡിപിഐ ജില്ലാ കലക്ടര്‍ക്ക് ഹരജി നല്കി
15 March 2023 10:16 AM GMTഒരേ ഗ്രൂപ്പില്‍ ഉംറ ചെയ്യാനെത്തിയ മലയാളി വനിതകള്‍ നാട്ടിലേക്ക്...
15 March 2023 8:30 AM GMT