Kerala

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: കുറ്റങ്ങളുടെ പട്ടികയും തയ്യാര്‍; പിടിക്കപ്പെട്ടാല്‍ നടപടി

സ്ഥാനാര്‍ഥികളും, രാഷ്ട്രീയ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും പൊതുജനങ്ങളും അറിഞ്ഞിരിക്കേണ്ട പ്രധാനമായ തിരഞ്ഞെടുപ്പ് കുറ്റങ്ങളുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. പിടിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും വരണാധികാരിമാര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: കുറ്റങ്ങളുടെ പട്ടികയും തയ്യാര്‍; പിടിക്കപ്പെട്ടാല്‍ നടപടി
X

കൊച്ചി: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥികളും, രാഷ്ട്രീയ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും പൊതുജനങ്ങളും അറിഞ്ഞിരിക്കേണ്ട പ്രധാനമായ തിരഞ്ഞെടുപ്പ്

കുറ്റങ്ങളുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. പിടിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും വരണാധികാരിമാര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

* മതമോ വംശമോ ജാതിയോ സമുദായമോ ഭാഷയോ ആധാരമാക്കി പൗരന്‍മാര്‍ തമ്മില്‍ ശത്രുതാപരമായ വികാരങ്ങളോ വെറുപ്പോ വളര്‍ത്തുകയോ വളര്‍ത്താന്‍ ശ്രമിക്കുകയോ ചെയ്താല്‍ നടപടി.

* വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന്റെ മുമ്പുള്ള 48 മണിക്കൂറില്‍ പൊതുയോഗം വിളിച്ചു കൂട്ടുകയോ നടത്തുകയോ ചെയ്താലും കുറ്റമായി കണക്കാക്കും.

* തിരഞ്ഞെടുപ്പ് യോഗങ്ങളുടെ നടത്തിപ്പ് തടയുന്നതിനായി പ്രവര്‍ത്തിക്കുകയോ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്താലും വരണാധികാരിക്ക് നടപടി സ്വീകരിക്കാം.

* തിരഞ്ഞെടുപ്പിലെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ വരണാധികാരിയോ സഹ വരണാധികാരിയോ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിക്കു വേണ്ടി പ്രവര്‍ത്തിക്കുകയോ വോട്ടു ചെയ്യുന്നതിനെ സ്വാധീനിക്കുകയോ ചെയ്യുന്നതും കുറ്റകരമാണ്.

* തിരഞ്ഞെടുപ്പ് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വോട്ടു ചെയ്യല്‍ നടപടിക്രമങ്ങള്‍ പരസ്യമാക്കുന്നതും കുറ്റകരമാണ്.

* പഞ്ചായത്ത് പോളിംഗ് സ്റ്റേഷന്റെ ഇരുന്നൂറു മീറ്റര്‍ പരിധിയിലും മുനിസിപ്പല്‍ വാര്‍ഡ് പോളിംഗ് സ്റ്റേഷന്റെ നൂറു മീറ്റര്‍ പരിധിക്കുള്ളിലും വോട്ടു പിടിക്കുകയോ, പ്രചരണം നടത്തുകയോ നോട്ടീസോ ചിഹ്നമോ പ്രദര്‍ശിപ്പിക്കുകയും ചെയ്താല്‍ നടപടിയുണ്ടാകും.

* വോട്ടെടുപ്പ് തടസപ്പെടുത്തുന്ന രീതിയില്‍ പെരുമാറുക , പ്രിസൈഡിംഗ് ഓഫീസറുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരിക്കുക എന്നിവയും കുറ്റമായി കണക്കാക്കും.

* ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ നിയമവിരുദ്ധമായി കൂലിക്കെടുക്കുകയോ സ്വന്തമാക്കുകയോ ചെയ്യുന്നതും, ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ഏജന്റായോ പോളിംഗ് ഏജന്റായോ പ്രവര്‍ത്തിക്കുന്നതും നിയമവിരുദ്ധമാണ്.

* പോളിംഗ് സ്റ്റേഷനുകള്‍ കൈയേറുക, വോട്ടര്‍മാരെ വോട്ടു ചെയ്യാന്‍ അനുവദിക്കാതിരിക്കുക ,ബൂത്ത് പിടിച്ചെടുക്കുക, വോട്ടെണ്ണല്‍ തടസപ്പെടുത്തുക എന്നിവ കുറ്റമായുംഇതിനായി ഉദ്യോഗസ്ഥര്‍ സഹായിച്ചാല്‍ ഇവര്‍ക്കെതിരെയും റിട്ടേണിംഗ് ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കും.

* നാമനിര്‍ദ്ദേശ പത്രിക നശിപ്പിക്കുക, വിരൂപമാക്കുക, വോട്ടിംഗ് യന്ത്രം നശിപ്പിക്കുക, ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുന്നത് ദൈവീകമായ അപ്രീതിക്ക് കാരണമാകും എന്ന് ഭീഷണിപ്പെടുത്തി ഒരാളുടെ വോട്ടവകാശം ഉപയോഗിക്കുന്നതില്‍ ഇടപെടുക, സമ്മതിദായകനെ സ്വാധീനിക്കുകയോ ആള്‍മാറാട്ടം നടത്തുകയോ ചെയ്യുക, ഒരിക്കല്‍ വോട്ടു ചെയ്തയാള്‍ അതേ തിരഞ്ഞെടുപ്പില്‍ വീണ്ടും വോട്ടു ചെയ്യുക എന്നിവയും കുറ്റമായി പരിഗണിക്കും.

എന്നിങ്ങനെയാണ് കുറ്റങ്ങളുടെ പട്ടിക

Next Story

RELATED STORIES

Share it