തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: എല്‍ഡിഎഫില്‍അവഗണനയെന്ന്; ആലപ്പുഴയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നിന്ന് ഐഎന്‍എല്‍
അടുത്ത സമയത്ത് വന്ന ജോസ് കെ മാണിക്ക് കൊടുക്കുന്ന പരിഗണന പോലും എല്‍ഡിഎഫില്‍ വര്‍ഷങ്ങളായി നില്‍ക്കുന്ന തങ്ങള്‍ക്കില്ലെന്നാണ് ഐഎന്‍എല്‍ ജില്ലാ നേതൃത്വം പറയുന്നത്. ന്യൂനപക്ഷ മേഖലയില്‍ മികച്ച നേട്ടമുണ്ടാക്കുവാന്‍ ഐഎന്‍എല്ലിന് പരിഗണന നല്‍കി വിട്ട് വീഴ്ച്ചയോടെയുള്ള സമീപനം ഉണ്ടാക്കുവാന്‍ സിപിഎം ശ്രമിച്ചങ്കിലും മുന്നണിയിലെ രണ്ടാം കക്ഷിയുടെ കടുപിടത്തമാണ് ഐഎന്‍എല്ലിന് അവഗണനയുണ്ടാകാന്‍ കാരണമെന്നാണ് നേതാക്കള്‍ പറയുന്നത് .

ആലപ്പുഴ: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണ്ണയങ്ങള്‍ പൂര്‍ത്തിയായതോടെ ആലപ്പുഴ ജില്ലയില്‍ എല്‍ഡിഎഫ് അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി ഐഎന്‍എല്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നു.അടുത്ത സമയത്ത് വന്ന ജോസ് കെ മാണിക്ക് കൊടുക്കുന്ന പരിഗണന പോലും എല്‍ഡിഎഫില്‍ വര്‍ഷങ്ങളായി നില്‍ക്കുന്ന തങ്ങള്‍ക്കില്ലെന്നാണ് ഐഎന്‍എല്‍ ജില്ലാ നേതൃത്വം പറയുന്നത്. ന്യൂനപക്ഷ മേഖലയില്‍ മികച്ച നേട്ടമുണ്ടാക്കുവാന്‍ ഐ.എന്‍.എല്ലിന് പരിഗണന നല്‍കി വിട്ട് വീഴ്ച്ചയോടെയുള്ള സമീപനം ഉണ്ടാക്കുവാന്‍ സിപിഎം ശ്രമിച്ചങ്കിലും മുന്നണിയിലെ രണ്ടാം കക്ഷിയുടെ കടുപിടത്തമാണ് ഐഎന്‍എല്ലിന് അവഗണനയുണ്ടാകാന്‍ കാരണമെന്നാണ് നേതാക്കള്‍ പറയുന്നത്.
എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം മറി കടന്ന് കായംങ്കുളത്ത് സിറ്റിംങ്ങ് സീറ്റു പോലും ഐഎന്‍എല്ലിന് നിഷേധിച്ചു.ആലപ്പുഴയില്‍ ജില്ലാ കമ്മിറ്റിയെ മറികടന്ന് പരാജയപ്പെടുമെന്ന് ഉറപ്പുള്ള സീറ്റ് തന്നതിനാല്‍ അത്് സ്വീകരിച്ചില്ലെന്നും നേതാക്കള്‍ പറഞ്ഞു. ഘടകകക്ഷി എന്ന നിലയില്‍ പല മണ്ടലങ്ങളിലും തിരെഞ്ഞെടുപ്പ് യോഗങ്ങളില്‍ ഐഎന്‍എല്ലിനെ അറിയിക്കുന്നില്ലാ ഇത് കൂടി കണക്കിലെടുത്താണ് തിരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെന്ന് ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് നിസാറുദ്ദീന്‍ കാക്കോന്തറ,ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദ് എന്നിവര്‍ പറഞ്ഞു.
ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യും.ഇപ്പോഴത്തെ സാഹചര്യത്തില്‍ ഐഎന്‍എല്ലിനെ അവഗണിക്കുന്നത് ന്യൂനപക്ഷ മേഖലകളില്‍ എല്‍ഡിഎഫിനെ എത്രമാത്രം ബാധിക്കുമെന്ന കാര്യത്തില്‍ ജില്ലയിലെ ഇടതു നേതാക്കള്‍ തന്നെ സ്വയം പരിശോധിക്കണം. കഴിഞ്ഞ 26 വര്‍ഷക്കാലമായി ഇടത് മുന്നണിക്കൊപ്പം നില്‍ക്കുന്ന ഐഎന്‍എല്ലിനെ പരിഗണിക്കാതെ മുന്നോട്ട് പോയത് ശരിയായോയെന്നത് ഇടത് നേതാക്കള്‍ ചിന്തിക്കണമെന്നും ജില്ലയിലെ ഐഎന്‍എല്‍ നേതാക്കള്‍ പറഞ്ഞു.
RELATED STORIES
അമ്മ ഗെയിം ഡീലീറ്റ് ചെയ്തു, വീട് കത്തിക്കാനിറങ്ങി എട്ടാംക്ലാസുകാരന്; ...
17 May 2022 7:40 PM GMTമൊബൈല്‍ ചോദിച്ചിട്ട് അമ്മ നല്‍കിയില്ല; 16 കാരി ആത്മഹത്യ ചെയ്ത നിലയില്‍
17 May 2022 7:30 PM GMT'മലബാറിലെ ഒരു ഉപമ മാത്രം'; പരാമര്‍ശം തെറ്റായി തോന്നിയെങ്കില്‍ മാത്രം...
17 May 2022 6:41 PM GMTയുക്രെയ്നില്‍നിന്ന് മടങ്ങിയെത്തിയവര്‍ക്ക് ഇന്ത്യയില്‍ പഠനം...
17 May 2022 6:39 PM GMTബാരാമുള്ളയില്‍ പുതുതായി തുറന്ന വൈന്‍ ഷോപ്പിനു നേരെ ആക്രമണം; ഒരു മരണം
17 May 2022 6:34 PM GMTഗ്യാന്‍വാപിയെ ബാബരി ആക്കാന്‍ അനുവദിക്കില്ല: മുസ്തഫ കൊമ്മേരി
17 May 2022 6:26 PM GMT