എസ്ഡിപിഐ ജനപ്രതിനിധി സംഗമം നാളെ എറണാകുളത്ത്
എറണാകുളം ടൗണ്‍ഹാളില്‍ രാവിലെ 10.30 ന് ആരംഭിക്കുന്ന സംഗമം പാര്‍ട്ടി ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്യും. സംഗമത്തില്‍ 102 ജനപ്രതിനിധികള്‍ പങ്കെടുക്കും

കൊച്ചി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികളായി ജനവിധി തേടി വിജയിച്ച സംസ്ഥാനത്തെ ജനപ്രതിനിധികളുടെ സംഗമം നാളെ എറണാകുളത്ത് നടക്കും, എറണാകുളം ടൗണ്‍ഹാളില്‍ രാവിലെ 10.30 ന് ആരംഭിക്കുന്ന സംഗമം പാര്‍ട്ടി ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്യും. സംഗമത്തില്‍ 102 ജനപ്രതിനിധികള്‍ പങ്കെടുക്കും. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി അധ്യക്ഷത വഹിക്കും. മലപ്പുറം ജില്ലാ കമ്മിറ്റിയംഗം മുസ്തഫ മാസ്റ്റര്‍ ജനപ്രതിനിധികള്‍ക്കുള്ള ക്ലാസ് നയിക്കും.
വിമന്‍സ് ഇന്ത്യ മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇര്‍ഷാന ടീച്ചര്‍, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയ് അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന സെക്രട്ടറിമാരായ പി ആര്‍ സിയാദ്, കെ കെ അബ്ദുല്‍ ജബ്ബാര്‍, കെ എസ് ഷാന്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ പി പി മൊയ്തീന്‍ കുഞ്ഞ്, പി കെ ഉസ്മാന്‍, ഇ എസ് കാജാ ഹുസൈന്‍, സംസ്ഥാന സമിതിയംഗങ്ങളായ പി ആര്‍ കൃഷ്ണന്‍ കുട്ടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി, ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, ജനപ്രതിനിധികള്‍ സംസാരിക്കും.
RELATED STORIES
വീട്ടുവാടകയ്ക്ക് 18 ശതമാനം ജിഎസ്ടി; ബാധകമാവുക ആര്‍ക്കെല്ലാം ?
12 Aug 2022 3:10 PM GMTബിസിനസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങി ലുലുഗ്രൂപ്പ്; ഇന്ത്യയില്‍ പുതുതായി...
6 Aug 2022 12:39 PM GMTസ്മാര്‍ട്ട്, പ്രീമിയം സ്വിച്ച് ശ്രേണി 'സിഗ്നിയ ഗ്രാന്‍ഡ്'...
5 Aug 2022 1:38 PM GMTഎസ്ബിഐ സെര്‍വര്‍ തകരാറിലായി; യുപിഐ പണമിടപാടുകള്‍ തടസ്സപ്പെട്ടു
5 Aug 2022 9:30 AM GMTനോക്കിയ 8210 4ജി ഇന്ത്യയില്‍ അവതരിപ്പിച്ചു
5 Aug 2022 4:41 AM GMTകേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഓണം ഓഫറുകളുമായി ടാറ്റ മോട്ടോഴ്സ്
4 Aug 2022 4:52 PM GMT