Kerala

കൊച്ചി കോര്‍പറേഷനില്‍ അടിതെറ്റി യുഡിഎഫ്;ആര്‍ക്കും ഭൂരിപക്ഷമില്ല;എല്‍ഡിഎഫ് ഏറ്റവും വലിയ ഒറ്റക്കക്ഷി

74 ഡിവിഷനുകള്‍ ഉള്ള കൊച്ചി കോര്‍പറേഷനില്‍ 38 സീറ്റുകളാണ് കേവലം ഭൂരിപക്ഷത്തിന് വേണ്ടത്.എല്‍ഡിഎഫ് 34 സീറ്റുകള്‍ നേടി. എന്നാല്‍ കഴിഞ്ഞ രണ്ടു തവണയായി കൊച്ചി കോര്‍പറേഷന്‍ ഭരിച്ചിരുന്ന യുഡിഎഫിന് 31 സീറ്റുകള്‍ മാത്രമാണ് ഇത്തവണ നേടാന്‍ സാധിച്ചത്.ഇതില്‍ കലൂര്‍ സൗത്ത് ഡിവിഷനില്‍ ടോസിലൂടെയാണ് യുഡിഎഫ് വിജയിച്ചത്.

കൊച്ചി കോര്‍പറേഷനില്‍ അടിതെറ്റി യുഡിഎഫ്;ആര്‍ക്കും ഭൂരിപക്ഷമില്ല;എല്‍ഡിഎഫ് ഏറ്റവും വലിയ ഒറ്റക്കക്ഷി
X

കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ അടിതെറ്റി യുഡിഎഫ്.ആര്‍ക്കും ഭൂരിപക്ഷ മില്ലാത്ത കോര്‍പറേഷനില്‍ 34 സീറ്റുമായി എല്‍ഡിഎഫ് വലിയ കക്ഷി.74 ഡിവിഷനുകള്‍ ഉള്ള കൊച്ചി കോര്‍പറേഷനില്‍ 38 സീറ്റുകളാണ് കേവലം ഭൂരിപക്ഷത്തിന് വേണ്ടത് എന്നാല്‍ കഴിഞ്ഞ രണ്ടു തവണയായി കൊച്ചി കോര്‍പറേഷന്‍ ഭരിച്ചിരുന്ന യുഡിഎഫിന് 31 സീറ്റുകള്‍ മാത്രമാണ് ഇത്തവണ നേടാന്‍ സാധിച്ചത്.ഇതില്‍ കലൂര്‍ സൗത്ത് ഡിവിഷനില്‍ ടോസിലൂടെയാണ് യുഡിഎഫ് വിജയിച്ചത്.എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ഥികള്‍ തുല്യ വോട്ടുകള്‍ നേടിയതോടെയാണ് ടോസിലൂടെ വിജയിയെ തീരുമാനിച്ചത്.ഇവിടെയും യുഡിഎഫിന് തലവേദനയായത് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായിരുന്നു.

34 സീറ്റുകള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ കഴിഞ്ഞ തവണ രണ്ടിടത്ത് മാത്രം ജയിച്ച എന്‍ഡിഎ ഇത്തവണ അഞ്ചിടത്ത് വിജയിച്ചു. നാലു വിമത സ്ഥാനാര്‍ഥികളും വിജയിച്ചിട്ടുണ്ട്. ഇതില്‍ മൂന്നു പേര്‍ യുഡിഎഫ് വിമതരും ഒരാള്‍ എല്‍ഡിഎഫ് വിമതനുമാണ്.വിമതര്‍ ആര്‍ക്കൊപ്പമെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഏതു മുന്നണി ഭരിക്കുമെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയായിരുന്ന മുന്‍ ജിസിഡിഎ ചെയര്‍മാന്‍ കൂടിയായിരുന്ന എന്‍ വേണുഗോപാലിന്റെ പരാജയം യുഡിഎഫിന് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. കോര്‍പറേഷനിലെ ഏറ്റവും ചെറിയ ഡിവിഷനായ ഐലന്റ് നോര്‍ത്തില്‍ മല്‍സരിച്ച വേണുഗോപാല്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പത്മകുമാരിയോട് ഒരു വോട്ടിനാണ് പരാജയപ്പെട്ടത്.വിമത സ്ഥാനാര്‍ഥിയുടെ സാന്നിധ്യമാണ് ഇവിടെ വേണുഗോപാലിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ തവണ ഡെപ്യട്ടി മേയറായിരുന്ന കോണ്‍ഗ്രസിന്റെ കെ ആര്‍ പ്രേം കുമാറും ഇത്തവണ തോറ്റു.നിലവില്‍ സാഹചര്യത്തില്‍ എല്‍ഡിഎഫ് തന്നെയായിരിക്കും ഭരിക്കുകയെന്നാണ് സൂചന.വിമതരുടെ പിന്തുണ എല്‍ഡിഎഫിന ലഭിച്ചേക്കുമെന്നാണ് വിവരം. ഒരു വിമതന്റെ പിന്തുണ ലഭിച്ചാല്‍ തന്നെ എല്‍ഡിഎഫിന് ഭരണത്തിലെത്താന്‍ കഴിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.കെ ആര്‍ അനില്‍കുമാര്‍ ആയിരിക്കും എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി.

കൊച്ചി കോർപ്പറേഷൻ വിജയികൾ പൂർണ്ണപട്ടിക

(ഡിവിഷൻ, പേര്, സ്ഥാനാർഥി, കക്ഷി എന്ന ക്രമത്തിൽ)

1 ഫോർട്ട് കൊച്ചി

ആൻറണി കുരീ ത്തറ ( UDF)

2 കൽവത്തി

ടി.കെ. അഷറഫ് (OTH)

3 ഈരവേലി

ഇസ് മുദ്ദീൻ പി.എം (LDF)

4 കരിപ്പാലം

കെ.എ. മനാഫ് (UDF)

5 മട്ടാഞ്ചേരി

അൻസിയ കെ.എ. (LDF)

6 കൊച്ചങ്ങാടി

എം.എച്ച്.എം. അഷറഫ് (LDF)

7 ചെറളായി

രഘുരാമ പൈ ജെ (NDA)

8 പനയപ്പിള്ളി

സനിൽ മോൻ ജെ (OTH)

9 ചക്കാമാടം

എം.ഹബീബുള്ള ( LDF)

10 കരുവേലിപ്പടി

ബാസ്റ്റിൻ ബാബു ( UDF)

11 തോപ്പുംപടി

ഷീബ ഡുറോം ( UDF)

12 തറേഭാഗം

സോണി കെ. ഫ്രാൻസിസ് (LDF)

13 കടേഭാഗം

ശ്രീജിത്ത് (LDF)

14 തഴുപ്പ്

ലൈല ദാസ് (UDF)

15 ഇടക്കൊച്ചി നോർത്ത്

ജീജ ടെൻസൺ (UDF)

16 ഇടക്കൊച്ചി സൗത്ത്

അഭിലാഷ് തോപ്പിൽ (UDF)

17 പെരുമ്പടപ്പ്

രഞ്ജിത്ത് മാസ്റ്റർ (LDF)

18 കോണം

അശ്വതി വൽസൺ (LDF)

19 പള്ളൂരുത്തി-കച്ചേരിപ്പടി

രചന (LDF)

20 നമ്പ്യാപുരം

പി. എസ്. വിജു (LDF)

21 പുല്ലാർദേശം

സി.ആർ. സുധീർ (LDF)

22 മുണ്ടംവേലി

മേരി കലിസ്റ്റ പ്രകാശൻ ( 0 TH)

23 മാനാശ്ശേരി

കെ.പി. ആൻറണി (0TH)

24 മൂലങ്കുഴി

ഷൈല തദേവൂസ് (UDF)

25 ചുള്ളിക്കൽ

റെഡിന ആൻറണി (OTH)

26 നസ്രത്ത്

ഷീബ ലാൽ (LDF)

27 ഫോർട്ടുകൊച്ചി വെളി

ബെനഡിക്ട് ഫെർണാണ്ടസ് (LDF)

28 അമരാവതി

അഡ്വ.പ്രിയ പ്രശാന്ത് (NDA)

29 ഐലന്റ് നോർത്ത്

പത്മകുമാരി.ടി (NDA)

30 ഐലന്റ് സൗത്ത്

ടിബിൻ ദേവസി (UDF)

31 വടുതല വെസ്റ്റ്

ഹെൻട്രി ഓസ്റ്റിൻ (UDF)

32 വടുതല ഈസ്റ്റ്

ബിന്ദു മണി (LDF)

33 എളമക്കര നോർത്ത്

അഡ്വ.എം. അനിൽകുമാർ (LDF)

34 പുതുക്കലവട്ടം

സീന ടീച്ചർ (UDF)

35 പോണേക്കര

പയസ് ജോസഫ് (UDF)

36. കുന്നുംപുറം ജഗദാംബിക (LDF)

37 ഇടപ്പള്ളി

ദീപ വർമ്മ (LDF)

38 ദേവൻകുളങ്ങര

ശാന്ത വിജയൻ (UDF)

39 കറുകപ്പിളളി

അഡ്വ. ദീപ്തി മേരി വർഗീസ് (UDF)

40 മാമംഗലം

അഡ്വ. മിനിമോൾ വി.കെ (UDF)

41 പാടിവട്ടം

ആർ. രതീഷ് (LDF)

42 വെണ്ണല

സി.ഡി.വത്സലകുമാരി ( LDF)

43 പാലാരിവട്ടം

ജോജി കുരീക്കോട് (OTH)

44 കാരണക്കോടം

ജോർജ് നാനാട്ട് (OTH)

45 തമ്മനം

സക്കീർ തമ്മനം (UDF)

46 ചക്കരപ്പറമ്പ്

കെ.ബി.ഹർഷൽ (LDF)

47 ചളിക്കവട്ടം

എ.ആർ. പത്മ ദാസ് (UDF)

48 പൊന്നുരുന്നി ഈസ്റ്റ്

അഡ്വ. ദിപിൻ ദിലീപ് (LDF)

49 വൈറ്റില

സുനിത ഡിക്സൺ (UDF)

50 ചമ്പക്കര

ഡോ. ഷൈലജ (LDF)

ഡിവിഷൻ 51, പൂണിത്തുറ - മേഴ്സി ടീച്ചർ (U DF)

52, വൈറ്റില ജനത, സോണി ജോസഫ് (UDF)

53 , പൊന്നുരുന്നി, സി.ഡി. ബിന്ദു ( LDF)

54, എളംകുളം, ആൻ്റണി പൈനും തറ (UDF)

55, ഗിരി നഗർ, മാലിനി കുറുപ്പ് ( UDF)

56, പനമ്പിള്ളി നഗർ, അജ്ഞ ന ടീച്ചർ (UDF)

57, കടവന്ത്ര, സുജ ലോനപ്പൻ ( UDF)

58, കോന്തുരുത്തി, ബെൻസി ബെന്നി (UDF)

59, തേവര, പി.ആർ. റെ നീഷ് ( LDF)

60, പെരുമാനൂർ, ലതിക ടീച്ചർ (OTH)

61, രവിപുരം, ശശികല (0TH)

62, എറണാകുളം സൗത്ത്, മിനി ആർ മേനോൻ (NDA)

63, ഗാന്ധിനഗർ, കെ.കെ.ശിവൻ ( LDF)

64, കത്രിക്കടവ്, അരിസ്റ്റോട്ടിൽ എം.ജി ( UDF)

65, കലൂർ സൗത്ത്, രജനി മണി (UDF)

66, എറണാകുളം സെൻട്രൽ, സുധ ദിലീപ് കുമാർ ( NDA )

67, എറണാകുളം നോർത്ത്, മനു ജേക്കബ് (UDF)

68, അയ്യപ്പൻകാവ്, മിനി ദിലീപ് (UDF)

69, തൃക്കണാർവട്ടം, കാജൽ സലിം , (OTH)

70, കലൂർ നോർത്ത്, ആഷിത യഹിയ (LDF)

71, എളമക്കര സൗത്ത്, സജിനി ജയചന്ദ്രൻ (LDF)

72, പൊറ്റക്കുഴി, സി.എ.ഷക്കീർ ( LDF)

73, പച്ചാളം, മിനി വിവേര (uDF)

74, തട്ടാഴം, വി.വി. പ്രവീൺ, ( LDF)

Next Story

RELATED STORIES

Share it