Kerala

മാണിയെ ചതിച്ചവര്‍ക്കുള്ള മറുപടി; ആരെയും പരിഹസിക്കാനില്ല: ജോസ് കെ മാണി

മാണിയെ ചതിച്ചവര്‍ക്കുള്ള മറുപടി; ആരെയും പരിഹസിക്കാനില്ല: ജോസ് കെ മാണി
X

കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം നിന്ന് മല്‍സരിച്ച് കേരള കോണ്‍ഗ്രസ് (എം) നേടിയ വിജയം കെ എം മാണിയെ ചതിച്ചവര്‍ക്കുള്ള മറുപടിയാണെന്ന് ജോസ് കെ മാണി എംപി. ജനങ്ങള്‍ ഇടതുപക്ഷത്തോട് ഒപ്പമാണ്. യഥാര്‍ഥ കേരള കോണ്‍ഗ്രസ് (എം) ഏതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു, കോടതിയും പറഞ്ഞു. ഇപ്പോള്‍ ജനങ്ങളും പറഞ്ഞു.

കെ എം മാണിയോടുള്ള സ്‌നേഹമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെയും മാണിസാറിന്റെ രാഷ്ട്രീയത്തെയും ഇല്ലായ്മ ചെയ്യാനാണ് എതിരാളികള്‍ ശ്രമിച്ചത്. നന്ദി നന്ദി ഒരായിരം നന്ദി. ഈയവസരത്തില്‍ പരിഹസിക്കാനില്ല. കുത്തുവാക്കുപറയാനില്ല. പിന്തുണയും സ്‌നേഹവും നല്‍കി ഇടതുപക്ഷമുന്നണിയെയും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയും വിജിയിപ്പിച്ച ഏവര്‍ക്കും ഈ വിജയം സമര്‍പ്പിക്കുന്നുവെന്നും ജോസ് കെ മാണി പ്രതികരിച്ചു.

Next Story

RELATED STORIES

Share it