Kerala

തിരഞ്ഞെടുപ്പ് തോല്‍വി: ബി ഗോപാലകൃഷ്ണന്‍ വേട്ടയാടുന്നു; സൈബര്‍ സെല്ലില്‍ പരാതിയുമായി ഹിന്ദു ഐക്യവേദി നേതാവ്

ഹിന്ദു ഐക്യവേദി തൃശൂര്‍ ജില്ലാ സെക്രട്ടറി കേശവദാസാണ് ഗോപാലകൃഷ്ണനെതിരേ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. കുട്ടന്‍കുളങ്ങരയിലെ തോല്‍വി ഗോപാലകൃഷ്ണന്‍ തന്റെ തലയില്‍ കെട്ടിവയ്ക്കുകയാണെന്നും തന്നെയും കുടുംബത്തെയും അപമാനിക്കുകയാണെന്നും കേശവദാസ് പറയുന്നു.

തിരഞ്ഞെടുപ്പ് തോല്‍വി: ബി ഗോപാലകൃഷ്ണന്‍ വേട്ടയാടുന്നു; സൈബര്‍ സെല്ലില്‍ പരാതിയുമായി ഹിന്ദു ഐക്യവേദി നേതാവ്
X

തൃശൂര്‍: തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ ബിജെപി നേതാവും തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥിയുമായിരുന്ന ബി ഗോപാലകൃഷ്ണന്‍ തന്നെയും കുടുംബത്തെയും വേട്ടയാടുന്നുവെന്ന പരാതിയുമായി ഹിന്ദു ഐക്യവേദി നേതാവ് രംഗത്ത്. ഹിന്ദു ഐക്യവേദി തൃശൂര്‍ ജില്ലാ സെക്രട്ടറി കേശവദാസാണ് ഗോപാലകൃഷ്ണനെതിരേ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. കുട്ടന്‍കുളങ്ങരയിലെ തോല്‍വി ഗോപാലകൃഷ്ണന്‍ തന്റെ തലയില്‍ കെട്ടിവയ്ക്കുകയാണെന്നും തന്നെയും കുടുംബത്തെയും അപമാനിക്കുകയാണെന്നും കേശവദാസ് പറയുന്നു.

കുട്ടന്‍കുളങ്ങരയില്‍ തോറ്റത് താന്‍ കാരണമാണെന്നാണ് പ്രചരിപ്പിക്കുന്നത്. കുടുംബത്തിന്റെ ചിത്രം ദുരുപയോഗം ചെയ്യുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ബിജെപിയുടെ സിറ്റിങ് സീറ്റായ കുട്ടന്‍കുളങ്ങര ഡിവിഷനില്‍നിന്നാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. യുഡിഎഫ് സ്ഥാനാര്‍ഥി എ കെ സുരേഷാണ് 200 ഓളം വോട്ടുകള്‍ക്ക് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്. നിലവില്‍ ആറ് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന തൃശൂര്‍ കോര്‍പറേഷന്‍ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബി ഗോപാലകൃഷ്ണന്‍ അടക്കമുള്ള പ്രമുഖരെ ബിജെപി രംഗത്തിറക്കിയത്.

എന്നാല്‍, കനത്ത പരാജയം നേരിട്ടതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായാണ് ഗോപാലകൃഷ്ണന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. കുട്ടന്‍കുളങ്ങരിയില്‍ പരാജയപ്പെട്ടെങ്കിലും തന്നെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ സിപിഎമ്മിന് കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കോര്‍പറേഷനില്‍ ഗോപാലകൃഷ്ണന്‍ വരാന്‍ പാടില്ലെന്ന സംഘടിതമായ നീക്കത്തിന്റെ ഭാഗമായി സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ അട്ടിമറിയാണ് പരാജയത്തിനിടയാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗോപാലകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളില്‍നിന്നുതന്നെ എതിര്‍പ്പുകളുണ്ടെന്ന റിപോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

Next Story

RELATED STORIES

Share it