Kerala

തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പില്‍ 72 ശതമാനം പോളിംഗ്

ജില്ലാ പഞ്ചായത്തിലെ മണമ്പൂര്‍ വാര്‍ഡിലും നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ 19 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും കളമശ്ശേരി, ഷൊര്‍ണ്ണൂര്‍, പാലക്കാട് മുനിസിപ്പാലിറ്റികളിലെ ഓരോ വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പില്‍ 72 ശതമാനം പോളിംഗ്
X

തിരുവനന്തപുരം: സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 72.18 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മണമ്പൂര്‍ വാര്‍ഡിലും തിരുവനന്തപുരം, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ 19 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും കളമശ്ശേരി, ഷൊര്‍ണ്ണൂര്‍, പാലക്കാട് മുനിസിപ്പാലിറ്റികളിലെ ഓരോ വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ നാളെ രാവിലെ 10ന് ആരംഭിക്കും.

ഉപതിരഞ്ഞെടുപ്പ് നടന്ന ഓരോ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേയും രേഖപ്പെടുത്തിയ പോളിംഗ് ശതമാനം താഴെപ്പറയുന്ന ക്രമത്തിലാണ്.

തിരുവനന്തപുരം ജില്ലയില്‍ ജില്ലാ പഞ്ചായത്തിലെ മണമ്പൂര്‍(52.97), പോത്തന്‍കോട് ബ്ലോക്ക്പഞ്ചായത്തിലെ കണിയാപുരം(50.97), കാരോട് ഗ്രാമ പഞ്ചായത്തിലെ കാന്തള്ളൂര്‍(88.65), ചെങ്കലിലെ മര്യാപുരം(74), കുന്നത്തുകാലിലെ നിലമാമൂട്(81.83), അമ്പൂരിയിലെ തുടിയംകോണം(75.97), പോത്തന്‍കോടിലെ മണലകം(69.68), പാങ്ങോടിലെ അടപ്പുപാറ(72.75), കൊല്ലം ജില്ലയില്‍ കുണ്‍റ ഗ്രാമ പഞ്ചായത്തിലെ റോഡ് കടവ്(74.94), കുളക്കടയിലെ മലപ്പാറ(70.3), പത്തനംതിട്ട ജില്ലയില്‍ നാറാണം മൂഴി ഗ്രാമ പഞ്ചായത്തിലെ കക്കുടുമണ്‍(63.87), ഇടുക്കി ജില്ലയില്‍ അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ കൊന്നത്തടി(46.48), എറണാകുളം ജില്ലയില്‍ കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ ഉണിച്ചിറ(69.93), മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ പെരുമ്പിള്ളി(79.38), തൃശൂര്‍ ജില്ലയില്‍ കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ കുഴൂര്‍(71.5), പാലക്കാട് ജില്ലയില്‍ ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയിലെ ഷൊര്‍ണൂര്‍ ടൗണ്‍(68.56), പാലക്കാട് മുനിസിപ്പാലിറ്റിയിലെ നരികുത്തി(74.52), പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ മുന്നൂര്‍ക്കോട് നോര്‍ത്ത്(72.4), തെങ്കരയിലെ മണലടി(81.75), പല്ലശ്ശനയിലെ മഠത്തില്‍ക്കളം(86.87), നെല്ലിയാമ്പതിയിലെ പുലയമ്പാറ(77.18), മലപ്പുറം ജില്ലയില്‍ മങ്കട ഗ്രാമപഞ്ചായത്തിലെ കോഴിക്കോട്ടുപറമ്പ്(80.97), നന്നംമുക്കിലെ പെരുമ്പാള്‍(72.61), കോഴിക്കോട് ജില്ലയില്‍ മേലടി ബ്ലോക്ക് പഞ്ചായത്തിലെ തിക്കോടി(57.68), കുന്ദമംഗലത്തിലെ പൂവാട്ടുപറമ്പ്(74.3), കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ പടിയക്കണ്‍ി(80.9), കാസര്‍ഗോഡ് ജില്ലയില്‍ ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ കാരക്കാട്(77.83).

Next Story

RELATED STORIES

Share it