വടകര സീറ്റ് പുകയുന്നു; എല്‍ജെഡി നേതൃയോഗം ഇന്ന്
വടകര സീറ്റ് നേടിയെടുക്കാത്തത് നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന പരസ്യ വിമര്‍ശനം ഉന്നയിച്ച ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനോട് യോഗത്തില്‍ വിശദീകരണം തേടും.

കോഴിക്കോട്: വടക സീറ്റിനെ ചൊല്ലി പാര്‍ട്ടിയില്‍ കലാപക്കൊടി ഉയരുന്നതിനിടെ എല്‍ജെഡി സംസ്ഥാന നേതൃയോഗം ഇന്ന് കോഴിക്കോട് ചേരും. വടകര സീറ്റ് നേടിയെടുക്കാത്തത് നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന പരസ്യ വിമര്‍ശനം ഉന്നയിച്ച ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനോട് യോഗത്തില്‍ വിശദീകരണം തേടും.
മനയത്തിന് മത്സരിക്കാനുള്ള ആഗ്രഹമാണ് വിവാദത്തിന് പിന്നിലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കാതെ പ്രത്യേക യോഗം വിളിച്ച് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള നീക്കം മനയത്തും കൂട്ടരും നടത്തുന്നുണ്ടെന്നും സൂചനയുണ്ട്.
അതേസമയം, വിമതരെ അനുനയിപ്പിക്കാനുള്ള നീക്കവും മറുവശത്ത് നടക്കുന്നുണ്ട്. വടകര സീറ്റ് നല്‍കാമെന്ന വാഗ്ദാനത്തില്‍ ഇടത് മുന്നണിയിലെത്തിയ പാര്‍ട്ടിക്ക് ആ സീറ്റ് നേടിയെടുക്കാന്‍ കഴിയാതെ പോയതില്‍ നേതൃത്വത്തിനെതിരെ ഒരു വിഭാഗം കടുത്ത അമര്‍ഷത്തിലാണ്.
കലാപക്കൊടി ഉയര്‍ത്തിയാണ് ജില്ലാ അധ്യക്ഷന്‍ മനയത്ത് ചന്ദ്രന്‍ തന്നെ പാര്‍ട്ടി നേതൃത്തിനെതിരെ ആഞ്ഞടിച്ചത്. കെ പി മോഹനന്‍, മനയത്ത് ചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ എല്‍ജെഡിയുടെ മുന്നണിമാറ്റത്തില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
RELATED STORIES
മെഴ്സിഡസ് ബെന്സ് വേണ്ട; മാതാപിതാക്കളെ ഉംറയ്ക്ക് അയക്കും: നിഖാത്ത്...
28 March 2023 6:17 PM GMTലോക ബോക്സിങ് ചാംപ്യന്ഷിപ്പില് നിഖാത്ത് സെറീന് സ്വര്ണ്ണം
26 March 2023 3:39 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില് റാബിയ
26 March 2023 3:17 PM GMTഇന്ത്യയുടെ അന്ഷുല് ജൂബലി യുഎഫ്സി ഫൈനലില്; ലൈറ്റര്വെയ്റ്റ് കരാറും
6 Feb 2023 4:49 AM GMTലോകകപ്പിലെ തോല്വി; ഹോക്കി കോച്ച് ഗ്രഹാം റെയ്ഡ് രാജിവച്ചു; അജിത് പാല് ...
30 Jan 2023 3:50 PM GMTഗുസ്തി ഫെഡറേഷന്റെ നിയന്ത്രണം മേരികോമിന്; താരങ്ങളുടെ ആരോപണത്തില്...
23 Jan 2023 11:36 AM GMT