Kerala

എല്‍ജെഡി വിട്ടവര്‍ ജെഡിഎസിലേക്ക്; ലയനം നാളെ കൊച്ചിയില്‍

എറണാകുളം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ വൈകുന്നേരം രണ്ടിനാണ് ലയന സമ്മേളനം.എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന പ്രഫ എബ്രഹാം പി മാത്യു,സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സി കെ ഗോപി, എറണാകുളം ജില്ലാ പ്രസിഡന്റായിരുന്ന അഗസ്റ്റിന്‍ കോലഞ്ചേരി എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരുമാണ് എല്‍ജെഡി വിട്ട് ജനതാദള്‍(എസ്) ല്‍ ലയിക്കുന്നത്

കൊച്ചി: ലോക് താന്ത്രിക് ജനതാ ദള്‍(എല്‍ജെഡി) ല്‍ നിന്നും രാജിവെച്ച നേതാക്കളുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നാളെ ജനതാദള്‍(എസ്) ല്‍ ലയിക്കും. എറണാകുളം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ വൈകുന്നേരം രണ്ടിനാണ് ലയന സമ്മേളനം.എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന പ്രഫ എബ്രഹാം പി മാത്യു,സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സി കെ ഗോപി, എറണാകുളം ജില്ലാ പ്രസിഡന്റായിരുന്ന അഗസ്റ്റിന്‍ കോലഞ്ചേരി എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരുമാണ് എല്‍ജെഡി വിട്ട് ജനതാദള്‍(എസ്) ല്‍ ലയിക്കുന്നത്.ദേശിയ തലത്തില്‍ തന്നെ എല്‍ജെഡിയുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു.

നേരത്തെ മുന്നണി ബന്ധത്തിന്റെ പേരില്‍ പിരിഞ്ഞു നിന്ന എല്‍ജെഡിയുവും ജെഡിഎസും ഇപ്പോള്‍ എല്‍ഡിഎഫിലാണ്.ഈ സാഹചര്യത്തില്‍ രണ്ട് പാര്‍ടികളും ഒന്നിക്കണമെന്ന് ഇരു പാര്‍ടികളുടെയും സംസ്ഥാന കമ്മിറ്റികള്‍ ഐക്യകണ്‌ഠേന തീരുമാനെടുത്തിരുന്നു. എന്നാല്‍ ചിലരുടെ സ്ഥാപിത താല്‍പര്യം മുലം ഒരു വര്‍ഷം പിന്നിട്ടിട്ടും തീരുമാനം നടപ്പിലായില്ല.ഈ സാഹചര്യത്തിലാണ് എല്‍ജെഡി വിട്ട് മാതൃസംഘടനയായ ജനതാദള്‍(എസ്)ല്‍ ചേരാന്‍ തീരുമാനിച്ചതെന്നും നേതാക്കള്‍ വ്യക്തമാക്കി.നാളെ നടക്കുന്ന ലയന സമ്മേളനം ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും.കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും സമ്മേളനം നടക്കുകയെന്നും നേതാക്കള്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it