- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്ആർടിസിയിൽ ഇനി ലൈവ് യാത്ര; വിവരങ്ങൾ തത്സമയം മൊബൈൽ ആപ്പില്‍
ജിപിഎസ് സംവിധാനം ഉപയോഗിച്ച് ലൈവ് ട്രാക്കിങ്ങിലൂടെയാണ് യാത്രക്കാർക്ക് വിവരങ്ങൾ ലഭ്യമാക്കുന്നത്.

തിരുവനന്തപുരം: ബസ് എവിടെയെത്തിയെന്നും അടുത്ത ബസ് എപ്പോൾ എത്തുമെന്നതുമടക്കം പാസഞ്ചർ ഇൻഫർമേഷൻ സൗകര്യവുമായി കെഎസ്ആർടിസിയുടെ മൊബൈൽ ആപ്പ് വരുന്നു. ജിപിഎസ് സംവിധാനം ഉപയോഗിച്ച് ലൈവ് ട്രാക്കിങ്ങിലൂടെയാണ് യാത്രക്കാർക്ക് വിവരങ്ങൾ ലഭ്യമാക്കുന്നത്. ഇതിനായി കെഎസ്ആർടിസിയുടെ എല്ലാ ബസുകളിലും ജിപിഎസ് നടപ്പിലാക്കും.
ബസിൻ്റെ ഷെഡ്യൂൾ, റൂട്ട് മാറ്റങ്ങൾ, കൃത്യമായ തത്സമയ ലൊക്കേഷൻ എന്നിവ കണക്കാക്കി യാത്രക്കാർക്ക് ബസിൽ കയറാനാകും. ഓരോ സ്റ്റോപ്പുകളെ സംബന്ധിച്ച വോയ്സ് ഇൻഫർമേഷനും ലഭ്യമാണ്. സംവിധാനങ്ങൾ ടിക്കറ്റ് മെഷീനുമായി സംയോജിപ്പിക്കുന്നതോടെ കറണ്ട് ബുക്കിങ് നടത്താനുമാകും. തിരുവനന്തപുരം - കൊല്ലം റൂട്ടിൽ 20 ഫാസ്റ്റ് ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ട്. യാത്രാക്കാരുടെ ഭാഗത്തു നിന്നും അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് കെഎസ്ആർടിസി വ്യക്തമാക്കി.
നാഷണൽ ട്രെയിൻ എൻക്വയറി (എൻടിഇഎസ് ) സിസ്റ്റത്തിൻ്റെ മാതൃകയിലാണ് ആപ്ലിക്കേഷൻ തയാറായിരിക്കുന്നത്. കെഎസ്ആർടിസിയിൽ സമ്പൂർണ കമ്പ്യൂട്ടർവത്കരണവും ഇ ഗവേണൻസും നടപ്പാക്കുന്നതിന് സർക്കാർ 16.98 കോടി രൂപയാണ് അനുവദിച്ചത്. റയിൽവേ സ്‌റ്റേഷനുകളിൽ ഉള്ളതുപോലെ ബസ് സ്റ്റാൻഡുകളിൽ വലിയ സ്ക്രീൻ മുഖേന ബസുകളുടെ അറിയിപ്പ് ലഭ്യമാക്കാനും ആലോചനയുണ്ട്. പരിഷ്കരണത്തിൻ്റെ ഭാഗമായി കെഎസ്ആർടിസിയുടെ നിലവിലുള്ള എല്ലാ സോഫ്റ്റ് വെയർ, ഹാർഡ് വെയർ സംവിധാനങ്ങളും അടിമുടി മാറ്റും. അഞ്ച് മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് നിർദേശം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















