Kerala

എസ്ബിഐ എഴുതിത്തള്ളിയ 96,588 കോടിയുടെ പട്ടിക പ്രസിദ്ധീകരിക്കണം: പി അബ്ദുല്‍ ഹമീദ്

എസ്ബിഐ എഴുതിത്തള്ളിയ 96,588 കോടിയുടെ പട്ടിക പ്രസിദ്ധീകരിക്കണം: പി അബ്ദുല്‍ ഹമീദ്
X

തിരുവനന്തപുരം: ഏഴ് വര്‍ഷത്തിനിടെ എസ്ബിഐ അതിസമ്പന്നരുടെ 96,588 കോടി രൂപ എഴുതി തള്ളിയെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്നും വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ തുക എഴുതി തള്ളപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ എസ്ബിഐ തയ്യാറാവണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. നൂറ് കോടിക്ക് മുകളില്‍ വായ്പയെടുത്ത് തിരിച്ചടവ് മുടക്കം വരുത്തിയ അതിസമ്പന്നരുടെ തുകയാണ് ഔദാര്യപൂര്‍വം എസ്ബിഐ എഴുതിത്തള്ളിയിരിക്കുന്നത്. നിര്‍ധനരുടെയും സാധാരണക്കാരുടെയും ചെറുകിട വായ്പ തിരിച്ചുപിടിക്കാന്‍ അമിതാവേശം കാണിക്കുന്ന ബാങ്കുകളാണ് അതിസമ്പന്നരുടെയും വരേണ്യവിഭാഗങ്ങളുടെയും വായ്പകള്‍ എഴുതി തള്ളുന്നത്.

കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയതു മുതല്‍ കോര്‍പറേറ്റുകളുടെ വന്‍കിട വായ്പകള്‍ എഴുതി തള്ളുന്ന സ്ഥിതി തുടരുകയാണ്. സാധാരണക്കാരെ കൊള്ളയടിച്ചും സേവനങ്ങള്‍ വെട്ടിച്ചുരുക്കിയും സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കിയും ഉണ്ടാക്കുന്ന തുകയാണ് കുത്തകകള്‍ക്കും അതിസമ്പന്നര്‍ക്കും ഓഹരിവെച്ചു നല്‍കുന്നത്. പൊതുസ്വത്ത് വരേണ്യര്‍ക്ക് മാത്രം നല്‍കുന്ന ഈ അനീതി അവസാനിപ്പിക്കേണ്ടതുണ്ട്. ആര്‍ക്കൊക്കെയാണ് ഈ ഔദാര്യം നല്‍കിയതെന്ന് വ്യക്തമാക്കാന്‍ എസ്ബിഐ തയ്യാറാവണം. അല്ലാത്തപക്ഷം കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ഇടപെട്ട് പട്ടിക പ്രസിദ്ധീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.








Next Story

RELATED STORIES

Share it