Kerala

മദ്യപാനികളോടുള്ള അവഗണന അവസാനിപ്പിക്കണം; സെക്രട്ടേറിയറ്റിനു മുന്നിൽ വേറിട്ട സമരം

മദ്യപിച്ച് മര്യാദയ്ക്ക് നടന്നുപോകാൻ അനുവദിക്കുക, ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഓൾ കേരള മദ്യപാന അനുകൂല സംഘടനയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ വ്യത്യസ്തമായ പ്രതിഷേധ ധർണ അരങ്ങേറിയത്.

മദ്യപാനികളോടുള്ള അവഗണന അവസാനിപ്പിക്കണം; സെക്രട്ടേറിയറ്റിനു മുന്നിൽ വേറിട്ട സമരം
X

തിരുവനന്തപുരം: മദ്യപാനികളുടെ അവകാശ സംരക്ഷണത്തിനായി സെക്രട്ടേറിയറ്റിനു മുന്നിൽ വേറിട്ട സമരം. മദ്യപിച്ച് മര്യാദയ്ക്ക് നടന്നുപോകാൻ അനുവദിക്കുക, ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഓൾ കേരള മദ്യപാന അനുകൂല സംഘടനയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ വ്യത്യസ്തമായ പ്രതിഷേധ ധർണ അരങ്ങേറിയത്.

രണ്ടുപേരാണ് പ്ലക്കാർഡുകളുമായി ധർണയ്ക്കെത്തിയത്. മദ്യപാനികളോടുള്ള അവഗണന അവസാനിപ്പിക്കണം, മദ്യഷോപ്പ് ജീവനക്കാർ കാണിക്കുന്ന ക്രൂരത ഒഴിവാക്കണം, ഒരോ പഞ്ചായത്തിലും ബീവറേജ് ഔട്ട്ലെറ്റുകൾ തുറക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. മദ്യപിച്ച് നടന്നുപോകുന്നവരെ ഊതിപ്പിച്ച് ദേഹോപദ്രവം ചെയ്യുന്നത് അവസാനിപ്പിക്കുക, മദ്യപിച്ച് നടന്നുപോകുന്നവർക്കെതിരെ കേസെടുക്കാതിരിക്കുക, മദ്യത്തെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുക തുടങ്ങിയവയും ഇവരുടെ ആവശ്യങ്ങളാണ്.

Next Story

RELATED STORIES

Share it