Ernakulam

ലയണ്‍സ് ഡിസ്ട്രിക്ട് 318 സി പീഡിയാട്രിക് കാന്‍സര്‍ പാലിയേറ്റീവ് കെയര്‍ സെന്റര്‍ സ്ഥാപിച്ചു

കുട്ടികളുടെ കാന്‍സര്‍ ചികില്‍സയ്ക്കായി ചൈല്‍ഡ്ഹുഡ് കാന്‍സര്‍ പ്രൊജക്ടിന്റെ ഭാഗമായ ഹോപ് പദ്ധതിയാണ് കരുതല്‍.ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി സി ജയിംസ് ഉദ്ഘാടനം ചെയ്തു

ലയണ്‍സ് ഡിസ്ട്രിക്ട് 318 സി പീഡിയാട്രിക് കാന്‍സര്‍ പാലിയേറ്റീവ് കെയര്‍ സെന്റര്‍ സ്ഥാപിച്ചു
X

കൊച്ചി: ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സിയുടെ നേതൃത്വത്തില്‍ മുരിക്കാശ്ശേരി സെന്റ് അല്‍ഫോന്‍സ ഹോസ്പിറ്റലില്‍ ലയണ്‍സ് പീഡിയാട്രിക് കാന്‍സര്‍ പാലിയേറ്റീവ് കെയര്‍ കരുതല്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കാന്‍സര്‍ ചികില്‍സയ്ക്കായി ചൈല്‍ഡ്ഹുഡ് കാന്‍സര്‍ പ്രൊജക്ടിന്റെ ഭാഗമായ ഹോപ് പദ്ധതിയാണ് കരുതല്‍.ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി സി ജയിംസ് ഉദ്ഘാടനം ചെയ്തു.

ഇടുക്കി രൂപതാ ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി സാജു പി വര്‍ഗ്ഗീസ്, ഡിസ്ട്രിക്ട് കാബിനറ്റ് ട്രഷറര്‍ സി ജെ ജയിംസ്, പ്രൊജക്ട് സെക്രട്ടറി ജോണ്‍സണ്‍ സി അബ്രഹാം, കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോണ്‍, എം വി ദാസ് മാങ്കിടി, പി ഡി ജി എ പി വര്‍ക്കി, സെക്കന്റ് വി ഡി ജി രാജന്‍ എന്‍ നമ്പൂതിരി, ഡോ. സുഗുണാമ്മ, സിസ്റ്റര്‍ ഡെല്‍ഫീന, ജോര്‍ജ് സാജു, ജെയിന്‍ അഗസ്റ്റിന്‍, ജിജോ അബ്രഹാം, സജിമോന്‍, നോബിള്‍, ലൂയിസ് ഫ്രാന്‍സിസ്, ഷൈന്‍ കുമാര്‍, ജോസ് മംഗലി പ്രസംഗിച്ചു.

ഒന്നേമുക്കാല്‍ കോടി രൂപ ചെലവിലാണ് പാലിയേറ്റീവ് സെന്റര്‍, ലിഫ്റ്റ് എന്നിവ സ്ഥാപിച്ചത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുമായി സഹകരിച്ച് കേന്ദ്രീകൃത ഓക്‌സിജന്‍ തുടങ്ങിയ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ലയണ്‍സ് ഡിസ്ട്രിക്ട് 318 സി ഭാരവാഹികള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it