Kerala

ഇടുക്കിയില്‍ നേരിയ ഭൂചലനം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കലക്ടര്‍

ഇടുക്കിയില്‍ നേരിയ ഭൂചലനം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കലക്ടര്‍
X

ഇടുക്കി: ഇടുക്കിയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കെഎസ്ഇബിയുടെ സിസ്‌മോഗ്രാമില്‍ 1.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. വൈകീട്ട് 6.45ഓടെ ഇടുക്കിയിലും ആലടിയിലുമാണ് ഭൂചലനമുണ്ടായത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കോട്ടയമാണ്. കോട്ടയം ജില്ലയിലെ പാമ്പാടിയിലും പരിസരപ്രദേശത്തും ശനിയാഴ്ച വൈകീട്ട് 6.30നു ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.

ഭൂമിക്കടിയില്‍നിന്നു ചെറിയ മുഴക്കം കേട്ടു. തുടര്‍ന്ന് 23 സെക്കന്‍ഡ് വിറയലുമുണ്ടായി. പാമ്പാടി, പങ്ങട, കോത്തല, ളാക്കാട്ടൂര്‍, പൂതക്കുഴി തുടങ്ങിയ പ്രദേശങ്ങളില്‍ കുലുക്കം അനുഭവപ്പെട്ടു. വീടുകളും വീട്ടുപകരണങ്ങളും വിറയ്ക്കുന്നത് കണ്ടെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍, ഭൂചലനം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കലക്ടര്‍ എം അഞ്ജന പറഞ്ഞു. ദുരന്തനിവാരണ അതോറിറ്റിയുടെ നിരീക്ഷണ ഉപകരണങ്ങളില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. മറ്റ് ഏജന്‍സികള്‍ക്കും ഭൂചലനം സംബന്ധിച്ച് അറിവില്ലെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it