Kerala

ലൈ​ഫ് പ​ദ്ധ​തി: എൻഫോഴ്സ്മെൻ്റ് അസിസ്റ്റൻ്റ് കമ്മീഷണർക്ക് നിയമസഭാ എത്തിക്സ് കമ്മിറ്റി നോട്ടീസയച്ചു

ലൈ​ഫ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി.

ലൈ​ഫ് പ​ദ്ധ​തി: എൻഫോഴ്സ്മെൻ്റ് അസിസ്റ്റൻ്റ് കമ്മീഷണർക്ക് നിയമസഭാ എത്തിക്സ് കമ്മിറ്റി നോട്ടീസയച്ചു
X

തിരുവനന്തപുരം: എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​സി​സ്റ്റ​ൻ​ഡ് ക​മ്മീ​ഷ​ണ​ർ​ക്ക് നി​യ​മ​സ​ഭാ എ​ത്തി​ക്സ് ക​മ്മി​റ്റി നോ​ട്ടീ​സ് അ​യ​ച്ചു. ലൈ​ഫ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി.

ലൈ​ഫ് പ​ദ്ധ​തി ഫ​യ​ലു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ​ന്നും സ​ഭ​യു​ടെ അം​ഗീ​കാ​രം നേ​ടി​യ പ​ദ്ധ​തി​യു​ടെ ഫ​യ​ലു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് സ​ഭ​യു​ടെ അ​വ​കാ​ശ​ത്തി​ന് മേ​ലു​ള്ള ക​ട​ന്നു ക​യ​റ്റ​മാ​ണെ​ന്നും നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി ആ​രോ​പി​ച്ചു.

ഇ​ഡി ഏ​ഴു ദി​വ​സ​ത്തി​ന​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ജ​യിം​സ് മാ​ത്യു എം​എ​ൽ​എ​യു​ടെ പ​രാ​തി​യി​ലാ​ണ് ഇ​ഡി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടാ​ൻ എ​ത്തി​ക്സ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​ത്.

Next Story

RELATED STORIES

Share it