ലൈഫ് മിഷന്‍ ഇടപാട്: ചോദ്യംചെയ്യലിന് ഹാജരാവാന്‍ സിഇഒ യു വി ജോസിന് ഇഡിയുടെ നോട്ടീസ്
ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുളള ധാരണാപത്രത്തില്‍ ഒപ്പുവച്ചത് യു വി ജോസായിരുന്നു.

തിരുവനന്തപുരം: ലൈഫ് മിഷന്‍ ഇടപാട് വിവാദത്തില്‍ സിഇഒ യു വി ജോസിനെ ചോദ്യംചെയ്യുന്നതിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. എന്ന് ഹാജരാവണമെന്നതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍, ഇഡിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് യു വി ജോസുമായി ബന്ധപ്പെട്ടവര്‍ പ്രതികരിക്കുന്നത്. ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുളള ധാരണാപത്രത്തില്‍ ഒപ്പുവച്ചത് യു വി ജോസായിരുന്നു.
ധാരണാപത്രവും മുഴുവന്‍ സര്‍ക്കാര്‍ രേഖകളും നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ യു വി ജോസിന് ഇ ഡി ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ വച്ചാണ് റെഡ് ക്രസന്റുമായി ലൈഫ് മിഷന്‍ സിഇഒ യു വി ജോസ് ധാരണാപത്രം ഒപ്പിട്ടത്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഏകദേശം നാലേകാല്‍ കോടി രൂപയുടെ കമ്മീഷന്‍ ഇടപാടുകള്‍ നടന്നതായാണ് ആരോപണം. നടപടിക്രമങ്ങള്‍ പാലിച്ചല്ല ധാരണാപത്രത്തില്‍ ഒപ്പുവച്ചതെന്ന ആരോപണമുയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഈ ഫയലുകള്‍ മുഖ്യമന്ത്രി വിളിപ്പിച്ചിരുന്നു.
RELATED STORIES
കൊവിഡ് കേസുകളില്‍ വര്‍ധനവ്; ആശുപത്രിയിലെത്തുന്നവര്‍ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
22 March 2023 9:25 AM GMTവോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്‍ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMTമെഡിക്കല്‍ കോളജ് ഐസിയുവിലെ പീഡനം ഞെട്ടിപ്പിക്കുന്നത്: മഞ്ജുഷ മാവിലാടം
22 March 2023 6:26 AM GMTഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMT