Kerala

കുഷ്ഠരോഗം പെരുകുന്നു; രോഗബാധിതര്‍ ഏറെയും പാലക്കാട്

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും രോഗബാധിതര്‍ വര്‍ധിച്ചിട്ടുണ്ട്.

കുഷ്ഠരോഗം പെരുകുന്നു; രോഗബാധിതര്‍ ഏറെയും പാലക്കാട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് കുഷ്ഠരോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. പാലക്കാട് ജില്ലയിലാണ് രോഗബാധിതര്‍ ഏറെയും. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും രോഗബാധിതര്‍ വര്‍ധിച്ചിട്ടുണ്ട്. രോഗം തുടക്കത്തിലെ കണ്ടുപിടിച്ച് ചികില്‍സ നല്‍കാനായി ആരോഗ്യവകുപ്പ് സജീവമായി രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബര്‍ 5 മുതല്‍ രണ്ടാഴ്ചക്കാലം എട്ടു ജില്ലകളില്‍ നടത്തിയ അശ്വമേധം ലെപ്രസി കേസ് ഡിറ്റക്ഷന്‍ ക്യാംപയിന്‍ വന്‍വിജയകരമായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു.



മറ്റൊരുതരത്തിലും കണ്ടുപിടിക്കാന്‍ ഇടയില്ലാത്ത 135 കുഷ്ഠരോഗികളേയാണ് ഇതുവഴി പുതുതായി കണ്ടെത്തി ചികില്‍സ നല്‍കാനായത്. ബയോപ്സി പരിശോധനാഫലം കാത്തുകഴിയുന്ന 50ഓളം രോഗികള്‍ക്ക് പുറമേയാണിത്. ഇവരില്‍ 14 കുട്ടികളും കുഷ്ഠരോഗം മൂലം അംഗവൈകല്യം സംഭവിച്ച 6 പേരും ഉള്‍പ്പെടും. തിരുവനന്തപുരം- 10, എറണാകുളം- 10, തൃശൂര്‍- 15, പാലക്കാട്- 50, കോഴിക്കോട്- 7, മലപ്പുറം- 25, കണ്ണൂര്‍- 14, കാസര്‍കോഡ്- 4 ഉള്‍്പ്പടെ 135 പേരെയാണ് ചികില്‍സയ്ക്ക് വിധേയമാക്കിയത്. 62,51,587 വീടുകള്‍ സന്ദര്‍ശിച്ച് 2,21,13,795 ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കി. ക്യാംപയിന്‍ രണ്ടുതവണയെങ്കിലും നടത്തി സംസ്ഥാനത്തെ പരമാവധി കുഷ്ഠ രോഗികളെ ചികില്‍സയ്ക്ക് വിധേയമാക്കി കുഷ്ഠരോഗ നിര്‍മ്മാര്‍ജന രംഗത്തെ സുസ്ഥിരവികസന ലക്ഷ്യം കൈവരിക്കാനാവുമെന്നും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it