- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വർണക്കടത്ത് ഉൾപ്പെടെ സർക്കാരിനെതിരായ വിവാദങ്ങൾ രാഷ്‌ട്രീയമായി നേരിടാൻ എൽഡിഎഫ് തീരുമാനം
വർഗീയ ധ്രുവീകരണം ഉണ്ടാക്കി അധികാരം പിടിക്കാൻ യുഡിഎഫ് ശ്രമിക്കുകയാണ്. ഇതിനായി ക്രിമിനൽ സംഘങ്ങൾ ഉപയോഗിച്ച് സമരം നടത്തുകയാണെന്നും എൽഡിഎഫ് കൺവീനർ ആരോപിച്ചു.

തിരുവനന്തപുരം: സ്വർണക്കടത്ത് ഉൾപ്പെടെ സർക്കാരിനെതിരെ ഉയർന്ന വിവാദങ്ങൾ രാഷ്‌ട്രീയമായി നേരിടാൻ ഇടതുമുന്നണി തീരുമാനം. പ്രതിപക്ഷം പ്രതിഷേധം ശക്തമാകുന്നതിന്നിടയിൽ ചേർന്ന എൽഡിഎഫ് യോഗം സർക്കാരിന് പൂർണ പിന്തുണ നൽകി.
സ്വർണക്കടത്തും ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളും ഉൾപ്പെടെ എല്ലാ വിവാദങ്ങളെയും രാഷ്‌ട്രീയമായി നേരിടാൻ ഇന്നത്തെ ഇടതുമുന്നണി യോഗം തീരുമാനിച്ചു. അവിശ്വാസം പരാജയപ്പെട്ട പ്രതിപക്ഷം സർക്കാരിനെ അട്ടിമറിക്കാൻ മറ്റു വഴികൾ തേടുകയാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. ഇതിനെ ഒറ്റക്കെട്ടായി നേരിടാമെന്ന് എൽഡിഎഫ് തീരുമാനിച്ചു. പ്രതിപക്ഷം ഗുണ്ടകളെ ഉപയോഗിച്ച് അക്രമ സമരം നടത്തുകയാണെന്നും യോഗം വിലയിരുത്തി. മന്ത്രി കെ ടി ജലീൽ രാജിവെക്കേണ്ട ആവശ്യമില്ലെന്നും എൽഡിഎഫ് തീരുമാനിച്ചു. രാജി വേണ്ടെന്ന് തന്നെയാണ് എല്ലാ ഘടകകക്ഷികളുടെ നിലപാടെന്ന് യോഗശേഷം എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. വർഗീയ ധ്രുവീകരണം ഉണ്ടാക്കി അധികാരം പിടിക്കാൻ യുഡിഎഫ് ശ്രമിക്കുകയാണ്. ഇതിനായി ക്രിമിനൽ സംഘങ്ങൾ ഉപയോഗിച്ച് സമരം നടത്തുകയാണെന്നും എൽഡിഎഫ് കൺവീനർ ആരോപിച്ചു.
കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് വന്നത് വർഗീയശക്തികളെ ഒരുമിച്ചു നിർത്താൻ വേണ്ടിയാണെന്നും വിജയരാഘവൻ ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടാനും മുന്നണി യോഗത്തിൽ തീരുമാനിച്ചു. ജോസ് കെ മാണി വിഭാഗത്തിന്‍റെ മുന്നണി പ്രവേശനം അവർ രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കിയ ശേഷം തീരുമാനമെടുത്താൽ മതിയെന്നും ധാരണയായി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















