Kerala

എല്‍ഡിഎഫ് യോഗം ഇന്ന്; ബിനീഷ്, സ്വര്‍ണക്കടത്ത് വിഷയങ്ങള്‍ ചര്‍ച്ചയാവും, ജോസ് കെ മാണി പങ്കെടുക്കും

മുന്നണി വിപുലീകരണത്തിന് ശേഷം ചേരുന്ന ആദ്യയോഗത്തില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിലെ നേതാക്കളും പങ്കെടുക്കും.

എല്‍ഡിഎഫ് യോഗം ഇന്ന്; ബിനീഷ്, സ്വര്‍ണക്കടത്ത് വിഷയങ്ങള്‍ ചര്‍ച്ചയാവും, ജോസ് കെ മാണി പങ്കെടുക്കും
X

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കവെ എല്‍ഡിഎഫ് യോഗം ഇന്ന് എ കെ ജി സെന്ററില്‍ ചേരും. മുന്നണി വിപുലീകരണത്തിന് ശേഷം ചേരുന്ന ആദ്യയോഗത്തില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിലെ നേതാക്കളും പങ്കെടുക്കും.

ജോസ് കെ മാണിക്കൊപ്പം ആരൊക്കെയാണ് യോഗത്തിനെത്തുക എന്നത് വ്യക്തമല്ല. തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള പ്രകടനപത്രികയാണ് പ്രധാന അജണ്ട.

സിപിഎമ്മിനെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്ന സ്വര്‍ണക്കടത്ത്, ബിനീഷ് വിഷയങ്ങളും യോഗത്തില്‍ ഉയര്‍ന്നുവരും. ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരായ സമരങ്ങളില്‍ ഘടകക്ഷികളുടെ പിന്തുണ നേടിയെടുക്കാന്‍ സിപിഎം യോഗത്തില്‍ ശ്രമിക്കും.

Next Story

RELATED STORIES

Share it