Kerala

ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരാനിരുന്ന എൽഡിഎഫ് യോഗം മാറ്റി

സമ്പർക്കത്തിലൂടെ രോഗവ്യാപനം കൂടിയ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് യോ​ഗം ന​ട​ത്തി​യാ​ൽ വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാണ് നേതാക്കളുടെ വിലയിരുത്തൽ.

ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരാനിരുന്ന എൽഡിഎഫ് യോഗം മാറ്റി
X

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൻ്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചൊ​വ്വാഴ്ച തിരുവനന്തപുരത്ത് ​ ചേരാ​നി​രു​ന്ന എ​ൽ​ഡി​എ​ഫ് യോ​ഗം റ​ദ്ദാ​ക്കി. നേ​ര​ത്തെ ഇ​തേ കാ​ര​ണ​ത്താ​ൽ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​വും റ​ദ്ദാ​ക്കി​യി​രു​ന്നു. തിങ്കളാഴ്ച നടത്താനിരുന്ന നിയമസഭാ സമ്മേളനവും ഒഴിവാക്കിയിരുന്നു. സമ്പർക്കത്തിലൂടെ രോഗവ്യാപനം കൂടിയ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് യോ​ഗം ന​ട​ത്തി​യാ​ൽ വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാണ് നേതാക്കളുടെ വിലയിരുത്തൽ.

അ​തേ​സ​മ​യം, ഓ​ൺ​ലൈ​ൻ വ​ഴി​ സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി യോ​ഗം ഇന്ന് ചേ​രുന്നുണ്ട്. പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്ക് അ​യ​ച്ച ക​ത്തും യോ​ഗ​ത്തി​ൽ പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സ്വർണക്കടത്ത് ഉൾപ്പടെ നിരവധി വിവാദങ്ങളിൽ സർക്കാർ പ്രതിക്കൂട്ടിലാണ്.

Next Story

RELATED STORIES

Share it