എല്‍ഡിഎഫിന്റെ കേരള സംരക്ഷണ യാത്ര 14ന് ആരംഭിക്കും
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നയിക്കുന്ന 2 ജാഥകള്‍ തിരുവനന്തപുരത്തു നിന്നും കാസര്‍കോഡ് നിന്നും ആരംഭിക്കും.

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഭരണനേട്ടം ജനങ്ങളിലെത്തിക്കാന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന കേരള സംരക്ഷണ യാത്ര 14ന് ആരംഭിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നയിക്കുന്ന ജാഥകള്‍ തിരുവനന്തപുരത്തു നിന്നും കാസര്‍കോഡ് നിന്നും ആരംഭിക്കും.
14ന് തിരുവനന്തപുരത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന ജാഥയില്‍ എല്‍ഡിഎഫ് നേതാക്കളായ അഡ്വ.കെ പ്രകാശ്ബാബു (സിപിഐ), അഡ്വ.പി സതീദേവി (സിപിഎം), അഡ്വ.ബിജിലി ജോസഫ് (ജനതാദള്‍ സെക്കുലര്‍), പി കെ രാജന്‍ മാസ്റ്റര്‍ (എന്‍സിപി), യു ബാബുഗോപിനാഥ് (കോണ്‍ഗ്രസ്സ് എസ്), ഡീക്കന്‍ തോമസ് കയ്യത്ര (കേരള കോണ്‍ഗ്രസ്സ് സ്‌കറിയ), ഡോ.വര്‍ഗ്ഗീസ് ജോര്‍ജ്ജ് (ലോക് താന്ത്രിക് ജനതാദള്‍), കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍), അഡ്വ.ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്സ്), പി എം മാത്യു (കേരളാ കോണ്‍ഗ്രസ്സ് ബി) എന്നിവരാണ് ജാഥാ അംഗങ്ങള്‍.
16ന് മഞ്ചേശ്വരത്ത് നിന്ന് കാനംരാജേന്ദ്രന്‍ നേതൃത്വം നല്‍കുന്ന ജാഥയില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ (സിപിഎം), അഡ്വ.പി വസന്തം (സിപിഐ), സി കെ നാണു എംഎല്‍എ (ജനതാദള്‍ എസ്), അഡ്വ.ബാബു കാര്‍ത്തികേയന്‍ (എന്‍സിപി), സി ആര്‍ വത്സന്‍ (കോണ്‍ഗ്രസ്സ് എസ്), പ്രഫ.ഷാജി കടമല (കേരള കോണ്‍ഗ്രസ്സ് സ്‌കറിയ), ഷേക്ക് പി ഹാരീസ് (ലോക് താന്ത്രിക് ജനതാദള്‍), എ പി അബ്ദുല്‍ വഹാബ് (ഐഎന്‍എല്‍), അഡ്വ.എ ജെ ജോസഫ് (ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്), നജീബ് പാലക്കണ്ടി (കേരള കോണ്‍ഗ്രസ്സ് ബി) എന്നിവരും ജാഥാ അംഗങ്ങളാണ്.
RELATED STORIES
സന്ദര്‍ശക വിസയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി യുഎഇ
2 April 2023 7:30 AM GMTഇന്ത്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്(ഐവ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
29 March 2023 10:47 AM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTസൗദിയില്‍ ബസ് അപകടം; 21 ഉംറ തീര്‍ത്ഥാടകര്‍ മരിച്ചു, 29 പേര്‍ക്ക്...
28 March 2023 4:11 AM GMTനിയമലംഘനം; സൗദിയില്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 16,649 പ്രവാസികള്‍
26 March 2023 9:58 AM GMTഖത്തറില്‍ കെട്ടിടം തകര്‍ന്ന് അപകടം: മരണപ്പെട്ട മലയാളികളുടെ എണ്ണം...
26 March 2023 9:11 AM GMT