കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശനം; മന്ത്രിയെ വിമര്‍ശിച്ചെന്ന പ്രചാരണം തെറ്റെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

തിരുവനന്തപുരം: കാസര്‍കോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ വീട് മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചതിനെ താന്‍ വിമര്‍ശിച്ചെന്ന നിലയില്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ ഇതേപ്പറ്റി ചോദിച്ചപ്പോള്‍ മന്ത്രിയ്ക്ക് സന്ദര്‍ശിക്കാമെന്നാണ് പറഞ്ഞത്. കൊലപാതകം അപലപനീയവും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണെന്നും വ്യക്തമാക്കി. എല്‍ഡിഎഫ് എന്ന നിലയില്‍ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും അറിയിച്ചു. മരണ വീടുകളില്‍ ജനപ്രതിനിധികള്‍ പോകുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന നിലപാട് എല്‍ഡിഎഫിനില്ലെന്നും വിജയരാഘവന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
റവന്യു മന്ത്രിയുടെ സന്ദര്‍ശനം നല്ല സന്ദേശം നല്‍കാനെന്ന് കരുതാനാവില്ലെന്നായിരുന്നു എ വിജയരാഘവന്റെ രാവിലത്തെ പ്രതികരണം. എന്നാല്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയില്‍ പോയത് തെറ്റെന്ന് പറയാനാവില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രതിനിധിയെന്ന നിലയിലാണ് സന്ദര്‍ശനമെന്നായിരുന്നു വീട് സന്ദര്‍ശിച്ച ശേഷം റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ പ്രതികരണം. സംഭവത്തില്‍ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും ഇ ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു.
RELATED STORIES
റമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMTകൊവിഡ് കേസുകളില്‍ വര്‍ധനവ്; ആശുപത്രിയിലെത്തുന്നവര്‍ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
22 March 2023 9:25 AM GMTവോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്‍ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMT