രാഹുലിന് സുരക്ഷാവീഴ്ചയുണ്ടായിട്ടില്ല; മുഖത്ത് പതിഞ്ഞത് മൊബൈലില്‍നിന്നുള്ള വെളിച്ചമെന്ന് എസ്പിജി
അമേത്തിയില്‍ രാഹുല്‍ പത്രിക സമര്‍പ്പിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോള്‍ മുഖത്ത് തെളിഞ്ഞ പച്ച വെളിച്ചം മൊബൈല്‍ ഫോണില്‍നിന്നുള്ളതാണെന്നാണ് എസ്പിജിയുടെ കണ്ടെത്തല്‍. ഇക്കാര്യം എസ്പിജി ഡയറക്ടര്‍ ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്ന റിപോര്‍ട്ടുകള്‍ തള്ളി എസ്പിജി രംഗത്ത്. അമേത്തിയില്‍ രാഹുല്‍ പത്രിക സമര്‍പ്പിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോള്‍ മുഖത്ത് തെളിഞ്ഞ പച്ച വെളിച്ചം മൊബൈല്‍ ഫോണില്‍നിന്നുള്ളതാണെന്നാണ് എസ്പിജിയുടെ കണ്ടെത്തല്‍. ഇക്കാര്യം എസ്പിജി ഡയറക്ടര്‍ ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു. എഐസിസി ഫോട്ടോഗ്രാഫറുടെ മൊബൈല്‍ ഫോണില്‍നിന്നുള്ള വെളിച്ചമാണ് രാഹുലിന്റെ മുഖത്ത് പതിഞ്ഞതെന്നാണ് എസ്പിജിയുടെ പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്.
എന്നാല്‍, ആഭ്യന്തര മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബുധനാഴ്ച ഏഴുതവണ രാഹുലിന്റെ മുഖത്ത് ലേസര്‍ വെളിച്ചം പതിഞ്ഞതെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാണ് തോക്കില്‍നിന്നുള്ള വെളിച്ചമാണെന്ന നിഗമനത്തിലെത്തിയത്. തുടര്‍ന്ന് കോണ്‍ഗ്രസ് ആഭ്യന്തരമന്ത്രാലയത്തിന് പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചതോടെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എസ്പിജി ഡയറക്ടറോട് വിശദീകരണം തേടുകയായിരുന്നു. രാഹുല്‍ ഗാന്ധിക്ക് എസ്പിജിയാണ് നിലവില്‍ സുരക്ഷ നല്‍കുന്നത്. എന്നാല്‍, അദ്ദേഹമെത്തുന്ന സ്ഥലങ്ങളിലെ സുരക്ഷ സംസ്ഥാന പോലിസിന്റെ ചുമതലയില്‍പെട്ടതാണ്.
RELATED STORIES
മോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMT