Kerala

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം; എ എം ആരിഫ് എംപി രാഷ്ട്രപതിക്ക് കത്തയച്ചു

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം; എ എം ആരിഫ് എംപി രാഷ്ട്രപതിക്ക് കത്തയച്ചു
X

ആലപ്പുഴ: സങ്കുചിതരാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി ലക്ഷദ്വീപ് ജനതയുടെ താത്പര്യങ്ങളെ ബലികഴിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ അടിയന്തരമായി തിരിച്ചുവിളിക്കണമെന്ന് എ എം ആരിഫ് എംപി. രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടു. ശാന്തവും സമാധാനപരവുമായ ജീവിതം നയിക്കുന്ന ലക്ഷദ്വീപിലെ ജനങ്ങളെ ശത്രുക്കളായാണ് ഭരണകൂടം കാണുന്നത്. ടൂറിസം പ്രോല്‍സാഹിപ്പിക്കാനെന്ന പേരില്‍ മദ്യവില്‍പ്പനയ്ക്കുള്ള ലൈസന്‍സ് അനുവദിക്കുന്നത് ജനങ്ങളുടെ താത്പര്യത്തിനെതിരാണ്.

കൊവിഡിന്റെ ഒന്നാം തരംഗത്തില്‍ പൂര്‍ണമായിത്തന്നെ രോഗത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞെങ്കില്‍, ഭരണകൂടത്തിന്റെ തെറ്റായ നടപടികള്‍ മൂലം രോഗവ്യാപനം തീവ്രമായ അവസ്ഥ സംജാതമായിരിക്കുകയാണ്. ജനതാത്പര്യത്തിനെതിരായി നിലവിലെ അഡ്മിനിസ്‌ട്രേറ്റര്‍ എടുത്ത എല്ലാ തീരുമാനങ്ങളും പുനപ്പരിശോധിക്കണമെന്നും രാഷ്ട്രപതിയ്ക്ക് അയച്ച കത്തില്‍ എംപി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it