ലക്ഷദ്വീപിലേക്ക് അഡ്മിനിസ്ട്രേറ്റര്‍ യാത്രാനുമതി നിഷേധിക്കുന്നു; ഹരജിയുമായി കോണ്‍ഗ്രസ് എംപിമാര്‍ ഹൈക്കോടതിയില്‍
എംപിമാരായ ടി എന്‍ പ്രതാപനും ഹൈബി ഈഡനുമാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്
കൊച്ചി: ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് നിരസിച്ചതിനെതിരെ എംപിമാരായ. ടി എന്‍ പ്രതാപനും ഹൈബി ഈഡനും ഹൈക്കോടതിയില്‍ ഹരജി നല്കി.ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ നിയമങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന ദ്വീപിലെ ജനങ്ങളെ നേരിട്ട് കാണാനും അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും, നേരിട്ട് മനസിലാക്കാനുമായി ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി യാത്ര അനുമതിക്കായി യുഡിഎഫ് എംപിമാര്‍ എഡിഎമ്മിനും അഡ്മിനിസ്ട്രേറ്റര്‍ക്കും അപേക്ഷ നല്‍കിയിരുന്നു. പ്രസ്തുത അപേക്ഷ പരിഗണിക്കാതിരുന്നതിനെ തുടര്‍ന്ന് ടിഎന്‍ പ്രതാപനും ഹൈബി ഈഡനും രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കിയിരുന്നു.
എംപിമാരുടെ ആവശ്യം പരിഗണിക്കാനാവില്ലെന്നും ദ്വീപില്‍ കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ യാത്ര ചെയ്യുന്നവര്‍ക്ക് 7 ദിവസത്തെ ക്വാറന്റീന് നിര്‍ബന്ധമാണെന്നും പറഞ്ഞ് അവരുടെ അപേക്ഷകള്‍ അഡ്മിനിസ്ട്രേഷന് നിരസിച്ചു. തങ്ങള്‍ 7 ദിവസം ക്വാറന്റിനില്‍ ഇരിക്കാന്‍ തയ്യാറാണെന്നും യാത്രാനുമതി നല്‍കണമെന്നും വീണ്ടും എംപിമാര്‍ രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും കാരണം കാണിക്കാതെ വീണ്ടും അഡ്മിനിസ്ട്രേഷന് എംപിമാരുടെ അപേക്ഷകള്‍ നിരസിച്ചു.
കൊച്ചി വഴി അഗത്തിയിലേക്ക് യാത്ര ചെയ്യാനിരുന്ന അഡ്മിനിസ്ട്രേറ്ററെനേരില് കണ്ട് ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ടി എന്‍ പ്രതാപന് എം പി യും ഹൈബി ഈഡന് എംപിയും അന്‍വര്‍ സാദത്ത് എംഎല്‍എയും ശ്രമിച്ചെങ്കിലും അഡ്മിനിസ്ട്രേറ്റര്‍ കൊച്ചി ഒഴിവാക്കി നേരിട്ട് പ്രത്യേക വിമാനത്താല്‍ ലക്ഷദ്വീപിലേക്ക് പോവുകയായിരുന്നു. തുടര്‍ന്നാണ് ഹൈബി ഈഡനും ടി എന്‍ പ്രതാപനും തങ്ങള്‍ക്ക് ലക്ഷദ്വീപിലേക്ക് പോകാന്‍ യാത്രാനുമതി നല്കാന് അഡ്മിനിസ്ട്രേറ്ററോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഏഴ് ദിവസം തുടര്‍ച്ചയായി ലക്ഷദ്വീപില്‍ പൊതുപരിപാടികളിലും ചടങ്ങുകളിലും പങ്കെടുക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ക്ക് കൊവിഡ് മാനദണ്ഡങ്ങളും ക്വാറന്റീന് നിയമങ്ങളും ബാധകമല്ലാത്തപ്പോള്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സന്ദര്‍ശനം ക്വാറന്റീന് എന്ന തടസ്സവാദമുയര്‍ത്തി നിരസിക്കുന്നത് അനീതിയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
RELATED STORIES
ഇടുക്കി ചിന്നക്കനാലില്‍ സ്കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് മാതാവും...
3 May 2024 4:28 PM GMTകട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTകേരളത്തില്‍ ഇപ്പോഴും 'ലൗ ജിഹാദ്' ഉണ്ട്; 'ദി കേരള സ്റ്റോറി'...
8 April 2024 11:45 AM GMTകട്ടപ്പന ഇരട്ടക്കൊലപാതകം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; കുഞ്ഞിനെ...
10 March 2024 5:12 AM GMTകട്ടപ്പനയില്‍ നരബലി; നവജാത ശിശു ഉള്‍പ്പെടെ രണ്ടുപേരെ കൊന്ന്...
8 March 2024 5:06 PM GMTഇസ്രായേലിലെ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു
5 March 2024 4:59 AM GMT