Kerala

ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ യുവതിയെ ആക്രമിച്ച സംഭവം: പ്രതി ബാബുക്കുട്ടനെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു തെളിവെടുത്തു

ഡിവൈഎസ്പി കെ എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ പ്രതി ബാബുക്കുട്ടനെയുമായി മുളന്തുരുത്തി റെയില്‍വേ സ്റ്റേഷനിലും, യുവതിയെ തീവണ്ടിയില്‍ നിന്നും തള്ളിയിട്ട ഒലിപ്പുറം റെയില്‍വേ ട്രാക്കിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.അക്രമണത്തിനിരായായ മുളന്തുരുത്തി സ്വദേശി ആശ(31)യെ വീഡിയോ വഴി പ്രതി ബാബുക്കുട്ടനെ കാണിച്ച് തെളിവെടുപ്പ് പൂര്‍ത്തീകരിച്ചു

ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ യുവതിയെ ആക്രമിച്ച സംഭവം: പ്രതി ബാബുക്കുട്ടനെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു തെളിവെടുത്തു
X

കൊച്ചി: ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ യുവതിയെ സ്വര്‍ണ്ണ കവര്‍ച്ച നടത്തിയ കേസിലെ മുഖ്യപ്രതി ബാബുക്കുട്ടനെ മുളന്തുരുത്തി റെയില്‍വേ സ്റ്റേഷനിലും, യുവതിയെ തീവണ്ടിയില്‍ നിന്നും തള്ളിയിട്ട ഒലിപ്പുറം റെയില്‍വേ ട്രാക്കിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.ഡിവൈഎസ്പി കെ എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ പ്രതി ബാബുക്കുട്ടനെയുമായി മുളന്തുരുത്തി റെയില്‍വേ സ്റ്റേഷനിലും, യുവതിയെ തീവണ്ടിയില്‍ നിന്നും തള്ളിയിട്ട ഒലിപ്പുറം റെയില്‍വേ ട്രാക്കിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച പ്രതി സംഭവങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് ഒലിപ്പുറം റെയില്‍വേ ട്രാക്കിലും യുവതിയെ ട്രെയിനില്‍ വച്ച് ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച സ്‌കൂട്ട് ഡ്രൈവര്‍ വാങ്ങിയ മാവേലിക്കരയിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. അക്രമണത്തിനിരായായ മുളന്തുരുത്തി സ്വദേശി ആശ(31)യെ വീഡിയോ വഴി പ്രതി ബാബുക്കുട്ടനെ കാണിച്ച് തെളിവെടുപ്പ് പൂര്‍ത്തീകരിച്ചു. ഏപ്രില്‍ 28ന് രാവിലെ 8.45നാണ് ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചറില്‍ മുളന്തുരുത്തി സ്വദേശിനിയായ ആശയെ ആക്രമിച്ച് പ്രതി സ്വര്‍ണ്ണാഭരണങ്ങളും ബാഗും കവര്‍ന്നത്.

തുടര്‍ന്ന് പിറവം റോഡില്‍ ഒലിപ്പുറം ഭാഗത്ത് വച്ച് യുവതിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നിസാര പരിക്കുകളോടെ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ ഒരാഴ്ചക്കുള്ളില്‍ എസ്.പി എസ്.രാജേന്ദ്രന്റ നേതൃത്വത്തിലുളള അന്വേഷണസംഘം പിടികൂടി. മോഷ്ടിച്ച സ്വര്‍ണ്ണം വില്‍പ്പന നടത്താനും പ്രതിയെ ഒളിവില്‍ കഴിയാനും സഹായം ചെയ്തു കൊടുത്ത കൂട്ടുപ്രതികളായ മറ്റു നാല് പേരേയും കഴിഞ്ഞ ദിവസം അന്വേഷണസംഘം പിടികൂടിയിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. തെളിവെടുപ്പിന് ശേഷം പ്രതി ബാബുക്കുട്ടനെ കാക്കനാട് ജില്ല ജയിലിലാക്കി.

Next Story

RELATED STORIES

Share it