Kerala

കുട്ടനാട് സീറ്റ്: കേരള കോണ്‍ഗ്രസില്‍ അടി തുടങ്ങി

ജോസഫ് പക്ഷത്തെ പരിഗണിക്കാതെ നേരിട്ട് യുഡിഎഫില്‍ സീറ്റ് ചോദിക്കുകയെന്ന നീക്കം നടത്താനാണ് ജോസ് പക്ഷം ശ്രമിക്കുന്നത്.

കുട്ടനാട് സീറ്റ്: കേരള കോണ്‍ഗ്രസില്‍ അടി തുടങ്ങി
X

തിരുവനന്തപുരം: കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ സീറ്റിനായി കേരള കോണ്‍ഗ്രസില്‍ ജോസ്, ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ അടി തുടങ്ങി. കുട്ടനാട് സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ ജോസ് കെ മാണി പ്രഖ്യാപിക്കുമെന്നും സീറ്റ് ആരുടെയും കുത്തകയല്ലെന്നുമാണ് ജോസ് പക്ഷം പറയുന്നത്. ജോസഫ് പക്ഷത്തെ പരിഗണിക്കാതെ നേരിട്ട് യുഡിഎഫില്‍ സീറ്റ് ചോദിക്കുകയെന്ന നീക്കം നടത്താനാണ് ജോസ് പക്ഷം ശ്രമിക്കുന്നത്. ഇതോടെ കേരള കോണ്‍ഗ്രസ് യുഡിഎഫിന് പുതിയ തലവേദനയായി മാറുകയാണ്.

എന്നാൽ കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് ജോസഫ് പക്ഷത്തിന്റെ ആലോചന. ഇക്കാര്യം യുഡിഎഫില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ജോസഫ് പക്ഷക്കാര്‍. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയായി മണ്ഡലത്തിലിറങ്ങിയിട്ടുള്ള ജേക്കബ് എബ്രഹാമിനെ അംഗീകരിക്കില്ലെന്നാണ് ജോസ് പക്ഷം വ്യക്തമാക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഡോ.കെ സി ജോസഫ് ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് ചേക്കേറിയപ്പോഴാണ്, സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കിയത്. ഇപ്പോള്‍ സാഹചര്യമതല്ല. ആര് സ്ഥാനാര്‍ഥിയാകണമെന്ന് ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ഉന്നതാധികാരസമിതി കൂടി തീരുമാനിക്കും. അക്കാര്യം യുഡിഎഫ് നേതാക്കളെ അറിയിക്കുമെന്നും ജോസ് പക്ഷം വ്യക്തമാക്കുന്നു. മണ്ഡലത്തിലെ എംഎൽഎയായിരുന്ന തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

Next Story

RELATED STORIES

Share it