Kerala

മുത്തലാഖ് വിവാദം: കല്ല്യാണം മാത്രമല്ല, ചന്ദ്രിക യോഗവുമെന്ന് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം

ചന്ദ്രിക പത്രത്തിന്റെ ഗവേണിങ് ബോഡിയുടെ മീറ്റിങില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. ഇത് പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള യോഗം ആയിരുന്നുവെന്നും പാര്‍ട്ടി നേതൃത്വത്തിന് വിശദീകരണം നല്‍കിയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

മുത്തലാഖ് വിവാദം: കല്ല്യാണം മാത്രമല്ല, ചന്ദ്രിക യോഗവുമെന്ന് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം
X

ദുബൈ: മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതില്‍ പാര്‍ട്ടി നിലപാട് കടുപ്പിച്ചതോടെ വിശദീകരണവുമായി കുഞ്ഞാലിക്കുട്ടി എംപി. കല്ല്യാണം മാത്രമല്ല പാര്‍ലമെന്റില്‍ എത്താതിരുന്നതിന് കാരണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചന്ദ്രിക പത്രത്തിന്റെ ഗവേണിങ് ബോഡിയുടെ മീറ്റിങില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. ഇത് പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള യോഗം ആയിരുന്നുവെന്നും പാര്‍ട്ടി നേതൃത്വത്തിന് വിശദീകരണം നല്‍കിയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ദുബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി എം.പി.


ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ഇ.ടി യുമായി ചേര്‍ന്ന് ആലോചിച്ചിരുന്നു. ചര്‍ച്ചക്ക് ശേഷം സഭ ബഹിഷ്‌കരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ 27ന് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് പ്രതീക്ഷിച്ചിരുന്നില്ലെന്നും എം.പി പറഞ്ഞു.

മുത്തലാഖ് ബില്‍ ചര്‍ച്ചക്കു ശേഷം കോണ്‍ഗ്രസിനൊപ്പം വോട്ടെടുപ്പ് ബഹിഷ്‌കരിക്കാനാണ് ആദ്യം തീരുമാനിച്ചതെന്നും പൊടുന്നനെ ചില പാര്‍ട്ടികള്‍ക്കൊപ്പം തീരുമാനം മാറ്റുകയായിരുന്നുവെന്നുമാണ് കുഞ്ഞാലിക്കുട്ടി കഴിഞ്ഞദിവസം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയത്. ഇ ടി മുഹമ്മദ് ബഷീറുമായി ആലോചിച്ചെടുത്ത തീരുമാനമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിക്കുന്നു. എന്നാല്‍ ന്യൂനപക്ഷ പ്രശ്‌നങ്ങളില്‍ മുസ്‌ലിം ലീഗിന്റെ പുതിയ ദേശീയ നേതൃത്വം പുറംതിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നതെന്ന ആക്ഷേപം സാധൂകരിക്കുന്നതായി ഈ നടപടിയെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം. വിവിധ മുസ്്‌ലിം സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും കുഞ്ഞാലിക്കുട്ടിക്കെതിരേ രംഗത്തെത്തി.

നേരത്തെ, മുംബൈയില്‍ നിന്ന് വിമാനം വൈകിയ കാരണം പറഞ്ഞ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വോട്ട് ചെയ്യാന്‍ എത്താതിരുന്ന കുഞ്ഞാലിക്കുട്ടിയുടെ നടപടി വിവാദമായിരുന്നു.




Next Story

RELATED STORIES

Share it